കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഡി.എന്‍.എ തെളിവ് ലഭിച്ചതായി പോലീസ്. കൊലയാളിയെന്ന് കരുതുന്ന ആളുടെ ഡി.എന്‍.എ ഫലമാണ് ലഭിച്ചത്. ജിഷയുടെ ശരീരത്തില്‍ കടിയേറ്റ ഭാഗത്തെ വസ്ത്രത്തില്‍ നിന്ന് ഇയാളുടെ ഉമ്മിനീരിന്റെ സാമ്പിള്‍ ലഭിച്ചിരുന്നു. ഈ സാമ്പിളാണ് ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കിയത്.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. പരിശോധനാ ഫലം പുറത്തു വന്നതോടെ ഇപ്പോള്‍ കസ്റ്റഡിയിലുള്ള അന്യസംസ്ഥാന തൊഴിലാളി അടക്കം ആരും പ്രതിയല്ലെന്ന് വ്യക്തമായിരിക്കുകയാണ്. കസ്റ്റഡിയില്‍ ഉള്ളവര്‍ പ്രതിയല്ലെന്ന് ഉറപ്പിച്ചതോടെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നത് പോലീസിന് കീറാമുട്ടിയായിരിക്കുകയാണ്.
കഴിഞ്ഞ 28ന് ആണ് ജിഷ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തത് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ചര്‍ച്ചയായിരുന്നു.


