ജിഷ്ണുവിന്റെ മരണം ആത്മഹത്യയാക്കി മാറ്റാൻ പോലീസ് ശ്രമിക്കുന്നു; സെന്‍കുമാറിനെ കാണാനൊരുങ്ങി ജിഷ്ണുവിന്റെ കുടുംബം

ജിഷ്ണു പ്രണോയിയുടെ മരണം പൊലീസ് ആത്മഹത്യയാക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം. നാളെ ഡിജിപി സെന്‍കുമാറിനെ കാണുമെന്നും ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ പറഞ്ഞു. പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷ. കേസ് സിബിഐക്ക് വിടണമെന്ന് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌നാഥ് ബെഹ്‌റ ഡിജിപി ആയിരിക്കെ പൊലീസ് ആസ്ഥാനത്ത് കാണാനെത്തിയപ്പോള്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് അതിക്രമങ്ങള്‍ ഉണ്ടാകുകയും ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് മഹിജയും കുടുംബവും നടത്തിയ നിരാഹാരസമരം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. ഈ ഉറപ്പുകള്‍ മുഖ്യമന്ത്രി പാലിച്ചില്ലെന്നും കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ കുടുംബം പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top