വീഞ്ഞ് പോലെ വർഷങ്ങൾ കഴിയുന്തോറും നീ ഏറെ സുന്ദരി; ഭാര്യ പൂജക്ക് ജന്മദിനാശംസകൾ നേർന്നു നടൻ ജോൺ കൊക്കൻ

നീ വീഞ്ഞ് പോലെ വർഷം കഴിയുംതോറും നിന്റെ സൗന്ദര്യം ഏറുന്നു. ഓരോ ദിവസവും നിന്നെ ഞാൻ കൂടുതൽ സ്നേഹിക്കുന്നു. ഭാര്യ പൂജ രാമചന്ദ്രന് ഭർത്താവ് ജോൺ കൊക്കൻ നേരുന്ന ജന്മദിനാശംസയാണിത് .ഭാര്യയെ അരികിൽ അണച്ചും ചുംബിച്ചും ജോൺ തന്റെ സ്നേഹം അറിയിക്കുന്നു ഭാര്യയെ അരികിൽ അണച്ചും ചുംബിച്ചും ജോൺ തന്റെ സ്നേഹം അറിയിക്കുന്നു. കോവിഡ് ഭീതി പിടി മുറുക്കുന്നതിനു മുൻപ് തന്നെ ഇരുവരും മാലിദ്വീപിൽ പിറന്നാൾ ആഘോഷം നടത്തിയിരുന്നു . മാർച്ച് മാസമാണ് കൊക്കന്റെയും പൂജയുടെയും ജന്മദിനം. പിറന്നാൾ മാസത്തിനായി ഇവർ പങ്കിട്ട ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു .
മാലിദ്വീപിൽ കൊക്കനും പൂജയും മാലിദ്വീപിൽ കൊക്കനും പൂജയും

മലയാളിയായ ജോൺ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമാണ് മലയാളിയായ ജോൺ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമാണ് . റിയാലിറ്റി ഷോ താരമായാണ് പൂജയെ പ്രേക്ഷകർ ആദ്യം പരിചയപ്പെടുന്നത് . ബാഹുബലി ഒന്നാം ഭാഗം, വീരം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ നടനാണ് ജോൺ . നടി മീര വാസുദേവനുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷമാണ് ജോൺ പൂജയെ വിവാഹം ചെയ്യുന്നത് . 2019 ലായിരുന്നു ജോണിന്റെയും പൂജയുടെയും വിവാഹം 2019 ലായിരുന്നു ജോണിന്റെയും പൂജയുടെയും വിവാഹം

Top