‘കേരളത്തിൽ രഹനയുടെ തുടകൾക്കും, ലിബിയുടെ അക്ഷരങ്ങൾക്കും വ്രണപ്പെടുത്താവുന്ന വികാരബലം മാത്രമേ മതവികാരത്തിനുള്ളൂ; ജോമോൾ ജോസഫ്

ശബരിമലയിൽ കയറാൻ ശ്രമിക്കുകയും ഫേസ്‌ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ലിബിയെ അറസ്റ്റ് ചെയ്തതിനെതിരെ ജോമോൾ ജോസഫ് രംഗത്ത്.സംഘപരിവാർ നിയമം കയ്യിലെടുത്ത് ഭരണഘടനക്കും സുപ്രീം കോടതിവിധിക്കും പുല്ലുവില കൽപ്പിച്ച് ഈ സ്ത്രീകളെ മുഴുവനും ആട്ടിയോടിക്കുകയോ, ആക്രമിക്കുകയോ, ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയോ ചെയ്തിരുന്നുവെന്ന് ഇവർ ആരോപിച്ചു. കേരളം ഭരിക്കുന്നത് സിപിഐ(എം) നയിക്കുന്ന ഇടതുപക്ഷ സർക്കാരാണെന്നാണ് എന്റെ ധാരണ, പക്ഷെ ഈ നടക്കുന്നത് മുഴുവനും സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന രീതിയാണ്. മുകളിൽ ചോദിച്ച ചോദ്യങ്ങൾ, സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനത്തോട് ചോദിക്കേണ്ടതുമെന്ന് ജോമോൾ ആരോപിച്ചു.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇവരുടെ ആരോപണം:

പോസ്റ്റിന്റെ പൂർണ്ണ രൂപം;

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മതവികാരം വ്രണപ്പെടുന്ന കേരളത്തിൽ,
ശബരമലക്ക് പോയ രണ്ടാമത്തെ യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു.

ശബരിമലയിലെ പ്രവേശനം സുപ്രീംകോടതി വിധി നിയമപരമായ അവകാശമായി സുപ്രീം കോടതി സ്ത്രീകൾക്ക് അനുവദിച്ചതിന് ശേഷം നിരവധി സ്ത്രീകൾ ശബരിമല ദർശനത്തിനായി പോകുകയും, സംഘപരിവാർ നിയമം കയ്യിലെടുത്ത് ഭരണഘടനക്കും സുപ്രീം കോടതിവിധിക്കും പുല്ലുവില കൽപ്പിച്ച് ഈ സ്ത്രീകളെ മുഴുവനും ആട്ടിയോടിക്കുകയോ, ആക്രമിക്കുകയോ, ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയോ ചെയ്തിരുന്നു.

അത്തരത്തിൽ ശബരിമല ദർശനത്തിനായി പുറപ്പെട്ട്, യാത്രാമദ്ധ്യേ ബസ് സ്റ്റാന്റിൽ വെച്ച് തടഞ്ഞ് സംഘപരിവാർ തിരിച്ചയച്ച ലിബി സി .എസ് എന്ന ആലപ്പുഴക്കാരിയായ യുവതിയെയാണ്, മതവികാരം വ്രണപ്പെടുത്തിയെന്ന സംഘപരിവാർ പ്രവർത്തകൻ കൊടുത്ത പരാതിയിൽ, കേസെടുത്ത് ഇന്ന് സംസ്ഥാനത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമല ദർശനത്തിനായി പോയ ലിബിയെ തടഞ്ഞ് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് തടസ്സംനിന്നവർക്കെതിരായ കേസെവിടെ പോലീസേ?

ഇന്ത്യൻ ഭരണഘടന മൌലീകാവകാശമായി ഏതൊരു പൌരനും ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യം ലിബിയെന്ന ഇന്ത്യൻ പൌരന് ഹനിച്ച ആളുകളുകളുടെ പേരിലുള്ള കേസെവിടെ പോലീസേ?

ഒരു സ്ത്രീയെ അകാരണമായി വഴിയിൽ തടഞ്ഞുവെച്ച്, അവരെ തെറിയഭിഷേകം നടത്തിയ, അവരെ കടന്നാക്രമിച്ചവരുടെ പേരിലുള്ള കേസെവിടെ പോലീസേ?

അകാരണമായി, അക്രമം ലക്ഷ്യംവെച്ച് അസംബ്ലിചെയ്ത്, ലിബിയെ തടഞ്ഞവർക്കെതിരായ കേസെവിടെ പോലീസേ?

ലിബിയെ വേശ്യയെന്നു വിളിക്കുകയും, ബോഡിഷെയിമിങ്ങടക്കം സകവിധ കടന്നാക്രമണവും നടത്തി, അവരുടെ സ്ത്രീത്വത്തിന് നേരേ കടന്നാക്രമണം നടത്തിയ കേസെവിടെ പോലീസേ?

സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട പോലീസ് തന്നെ, ലിബിയുടെ യാത്ര തുടരാനായി അവരെ അനുവദിക്കാതെ,അവരെ പോലീസ് വാഹനത്തിൽ ബലമായി കയറ്റി തിരിച്ചയച്ചതിന് കേസെവിടെ പോലീസേ?

സുപ്രീം കോടതി വിധി നടപ്പിലാക്കാനായി, ലിബിക്ക് പോലീസ് സുരക്ഷ നൽകാത്തതിന്റെ കേസെവിടെ പോലീസേ?

കേരളം ഭരിക്കുന്നത് സിപിഐ(എം) നയിക്കുന്ന ഇടതുപക്ഷ സർക്കാരാണെന്നാണ് എന്റെ ധാരണ, പക്ഷെ ഈ നടക്കുന്നത് മുഴുവനും സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന രീതിയാണ്. മുകളിൽ ചോദിച്ച ചോദ്യങ്ങൾ, സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനത്തോട് ചോദിക്കേണ്ടതും!!

ഇന്നിന്റെ കേരളത്തിൽ, രഹനയുടെ തുടകൾക്കും, ലിബിയുടെ അക്ഷരങ്ങൾക്കും വ്രണപ്പെടുത്താവുന്ന വികരബലം മാത്രമേ മതവികാരത്തിനുള്ളൂ. അതായത് പെണ്ണിനെ പേടിക്കുന്ന മതങ്ങളും, മതവികാരങ്ങളും ഉള്ള കേരളത്തിൽ ഞാനൊരു കുലസ്ത്രീയായി ശിഷ്ടജീവിതം തുടരാൻ തീരുമനിച്ചു.

കോസ്റ്റ്യൂംസ് – Diya Sana ?
ക്ലിക് – Tony Lloyd Aruja
ലൊക്കേഷൻ – Aadis farm house

Top