മുനമ്പത്ത് സഭയുടെ നിലപാടുകൾ ശരിയായിരുന്നു എന്ന് കാലം വ്യക്തമാക്കുന്നതായിരുന്നു പിന്നീട് വന്ന കോടതി വിധികൾ അടക്കം ഉണ്ടായ സംഭവവികാസങ്ങൾ. ചെല്ലാനത്തും, മുനമ്പത്തും പാവപെട്ട മത്സ്യ തൊഴിലാളികൾ നേരിട്ട കൊടിയ മാനസിക പ്രയാസങ്ങൾക്കും, വേദനകൾക്കും കുടിയിറക്ക് ഭീഷണി , പ്രകൃതി ദുരന്തങ്ങൾ എല്ലാം നേരിട്ടപ്പോൾ ഈ ജനതക്ക് ഒപ്പം നിൽക്കാതെ പുറം തിരിഞ്ഞ് നിന്നവരെ സഭയുടെ മക്കൾ തിരിച്ചറിയണം.
സ്വന്തമായി അധ്വാനിച്ച് വാങ്ങിയ കിടപ്പാടം ഒരു ദിനം ഇരുട്ടി വെളുത്തപ്പോൾ വഖഫിന്റെ ഉടമസ്ഥവകാശത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായപ്പോൾ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം ഒരേ സമയം ഇരയോടും, വേട്ടക്കാരനോടും ഒപ്പം നിന്ന് ലത്തിൻ സമുദായത്തെയും, മുനമ്പത്തെ പാവപെട്ട മനുഷ്യരെയും പിന്നിൽ നിന്ന് കുത്തിയത് മുനമ്പം ജനതയും ലത്തിൻ സമുദായവും കണ്ടു.
ബൈബിളിൽ പറയുന്നത് പോലെ അവസാന നാളുകളിൽ അന്തിക്രിസ്തു വരുമെന്നും എന്റെ പേര് പറഞ്ഞ് പ്രചാരണം നടത്തുമെന്ന വാക്കുകൾ അന്വർത്ഥമാക്കുന്നതാണ് പല പള്ളികളിലും, സുവിശേഷ മഹാ യോഗങ്ങളിലും ചെന്ന് ഒരു രാഷ്ട്രീയ നേതാവിന്റെ സുവിശേഷ പ്രസംഗം ആടിനെ പ്ലാവില കാണിച്ച് ആടിനെ കൈപിടിയിലാക്കി കശാപ്പുകാരന് കൊല്ലാൻ കൊടുക്കുന്നത് പോലെ ആണ്. ഇത്തരം അന്തിക്രിസ്തുമാരെ സഭാ മക്കൾ തിരിച്ച് അറിയണം. ഞാൻ ആണ് ക്രിസ്തു എന്ന് എന്റെ പേരിൽ വന്ന് അനേകരെ വഴി തെറ്റിക്കും എന്ന് ബൈബിൾ പറയുന്നു. അത്തരം അന്തിക്രിസ്തുമാർ പല രൂപത്തിൽ നിങ്ങളുടെ അടുത്ത് വരും. അവരെ സൂക്ഷിക്കണം.
ചെല്ലാനത്ത് പ്രകൃതി ദുരന്തത്തിന്റെ വിളയാട്ടം നടത്തിയപ്പോഴും, തോപ്പുംപടി ബി ഒ ടി പാലത്തിൽ നടന്ന സഭയുടെ വൻ പ്രതിഷേധം ഉയർന്നപ്പോഴും ഈ പറയുന്ന ഒരു രാഷ്ട്രീയ നേതാക്കളും കണ്ടില്ല. ഹൈബി ഈഡനും, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും വി ഡി സതീശനും ചേർന്ന് ഈ സമരങ്ങളെ അട്ടിമറിക്കാൻ ഗൂഡ നീക്കം നടത്തി. മുനമ്പത്തും ഈ ത്രിമൂർത്തികൾ നടത്തിയത് ചതി ആണ്.
ദുരിതം അനുഭവിച്ച ചെല്ലാനത്തിനും, കണ്ണമാലിക്കും മുനമ്പത്തിനും സഭ മാത്രമേ ഒപ്പം ഉണ്ടായിരുന്നുള്ളു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. തന്നെ സന്ദർശിക്കാൻ വന്ന വി ഡി സതീശനോട് കൊച്ചി രൂപതയുടെ പിതാവ് മാർ ആന്റണി കാട്ടിപറമ്പിൽ ലത്തിൻ സഭയുടെ ആവശ്യങ്ങളും, മുനമ്പം വിഷയത്തിൽ അടക്കം കോൺഗ്രസ് കാണിച്ച ചതിയും , വഞ്ചനയും തുറന്ന് പറഞ്ഞപ്പോൾ ഇടുക്കി രൂപതയുടെ ആദ്യ മെത്രാൻ മാർ ആനികുഴികാട്ടിലിനെപൊതു മധ്യത്തിൽ എങ്ങനെ അപമാനിച്ചോ അതേ പോലെ കൊച്ചി ബിഷപ്പിനെയും, ലത്തിൻ സഭയെയും അപമാനിച്ചത് അങ്ങേയറ്റം വേദന ഉളവാക്കി.
പ്രിയ സഭ മക്കളെ നിങ്ങളുടെ വോട്ട് വിവേകത്തോടെ വിനിയോഗിക്കുക. നിങ്ങളുടെ പ്രതിസന്ധിയിൽ പിന്നിൽ നിന്ന് ചതിച്ചവരെ ഒറ്റപ്പെടുത്തുക. ഇക്കാലമത്രയും സഭ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഇനിയും അങ്ങനെ തന്നെ.
മാർട്ടിൻ മേനാച്ചേരി
കൊച്ചി
9446985403






