കൊച്ചി: സിനിമാതാരങ്ങളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച സംഭവങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും തുടര്‍ന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ദിവസം നടി ജ്യോതി കൃഷ്ണയുടെ ഫോട്ടേ മോര്‍ഫ് ചെയ്തതിനെതിരെ ശക്തമായ ഭാഷയിലാണ് നടി പ്രതികരിച്ചത്.
ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിലെ നായികയാണ് ജ്യോജി കൃഷ്ണ. തന്റെ മുഖം വെട്ടിയൊട്ടിച്ച് അശ്ലീല ചിത്രം പ്രചരിപ്പിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഫേസ്ബുക്കിലൂടെ ജ്യോതികൃഷ്ണ. മോര്‍ഫ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഒറിജിലന്‍ സഹിതമാണ് ജ്യോതി കൃഷ്ണ മറുപടി നല്‍കിയത്.
ജ്യോതികൃഷ്ണയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:
ഹായ് ഫ്രണ്ട്‌സ്, നല്ല കുടുംബത്തില്‍ പിറക്കാത്ത ഏതോ ഒരു മോന്‍/ മോള്‍ ഇന്നു താഴെ ഉള്ള എന്റെ ഈ ഫോട്ടോയുടെ തലഭാഗം മാത്രം എടുത്ത് അവന്റെ/ അവളുടെ അമ്മയുടെയോ പെങ്ങളുടെയോ ശരീരഭാഗത്തോട് ചേര്‍ച്ചുവച്ച് അത് വാട്ട്‌സാപ്പ് വഴി പലര്‍ക്കും അയച്ചുകൊടുക്കുന്നുണ്ട്. എന്നെ അറിയുന്ന എന്റെ ഒരുപാട് കൂട്ടുകാര്‍ ഇന്നു എന്റെ ഫോട്ടോയുടെ താഴെ എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരു പാട് മെസേജ് അയച്ചിരുന്നു.
ഈ പണി ചെയ്ത അവന്‍/അവള്‍ക്ക് ഇതില്‍ കൂടുതല്‍ ഒരു മറുപടിയും എനിക്ക് കൊടുക്കാനില്ല, കാരണം ഇത് ചെയ്യുമ്പോള്‍ അവന്‍ / അവള്‍ എന്താണോ ഉദ്ദേശിച്ചത് അത് വെറുതെ ആയിപ്പോയി. എന്നെ സപ്പോര്‍ട്ട് ചെയ്തു കൂടെനിന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി, പറഞ്ഞറിയിക്കാനാകാത്ത അത്രയും നന്ദി.


