ജ​സ്റ്റീ​സ് കു​ര്യ​ൻ ജോസഫിന്റെ മുന്നറിയിപ്പ് ;കാവൽ​ൽ നാ​യ്ക്ക​ൾ കു​ര​ച്ചി​ട്ടും ഉ​റ​ക്കം ന​ടി​ച്ചാ​ൽ ക​ടി​ക്കും…

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായി വീണ്ടും അഭിപ്രായ വ്യത്യാസമുണ്ടെന്ന സൂചനയുമായി ജസ്റ്റീസ്  കുര്യൻ ജോസഫ് .ജനാധി പത്യത്തിന്ന്‍റെ കാവൽ നായ്ക്കൾ കുരച്ചിട്ടും ഉറക്കം നടിക്കുകയാണെങ്കിൽ കടിക്കാൻ നിർബന്ധിതമാകുമെന്ന്  ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. വാർത്തകളിലെ സത്യത്തേക്കാളേറെ മാധ്യമ മുതലാളിമാരുടെ താത്പര്യസംരക്ഷണത്തിനായുള്ള വീക്ഷണങ്ങൾ വരുന്നതു നല്ല പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂഡീഷ്യറിയും മാധ്യമങ്ങളുമാണ് ജനാധിപത്യത്തിന്‍റെ രണ്ട് കാവൽനായ്ക്കൾ. യജമാനന്‍റെ സ്വത്തിന് ഭീഷണി നേരിടുന്പോഴാണ് കാവൽ നായ്ക്കൾ കുരയ്ക്കുന്നത്. പല തവണ കുരച്ചിട്ടും യജമാനൻ വീണ്ടും ഉറക്കം നടിക്കുകയാണെങ്കിൽ അവരെ ഉണർത്താനായി കടിക്കാൻ നിർബന്ധിതമാകും. യജമാനനോടുള്ള പ്രതിബദ്ധത കൊണ്ടാണ് ഇങ്ങിനെ കടിക്കുക. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാൻ കാവൽ നായ്ക്കളെ കടിക്കാൻ നിർബന്ധിതമാക്കരുത്- ജസ്റ്റീസ് കുര്യൻ ജോസഫ് മുന്നറിയിപ്പു നൽകി.

സുപ്രീം കോടതിയിലെ തെറ്റായ നടപടികൾക്കും നീക്കങ്ങൾക്കുമെതിരേ പരസ്യമായി പത്രസമ്മേളനം നടത്തിയ നാലു മുതിർന്ന ജഡ്ജിമാരിൽ ഒരാളാണ് ഇദ്ദേഹം. ചീഫ് ജസ്റ്റീസിനു മാസ്റ്റർ ഓഫ് ദ റോസ്റ്റർ എന്ന നിലയിൽ അധികാരം ഉണ്ടെങ്കിലും ഭരണഘടനാപരമായ പദവി പൊതുനന്‍മയ്ക്ക്‌ ഉതകുന്ന രീതിയിൽ വിനിയോഗിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റീസ് ചെലമേശ്വർ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top