ചാലക്കുടിക്കാരൻ ചങ്ങാതി: കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്നു

സിനിമാ ഡെസ്‌ക്

കൊച്ചി: അകാലത്തിൽ പൊലിഞ്ഞ മലയാളത്തിന്റെ പ്രിയ കലാകാരൻ കലാഭവൻ മണിയുടെ ജീവിതം മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയാകുന്നു.
കലാഭവൻ മണിയുടെ ജീവതത്തെ ആസ്പദമാക്കി ചിത്രമെടുക്കുമെന്ന് സംവിധായകൻ വിനയൻ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോൾ അതിന് ഔദ്യോഗിക സ്ഥിരീകരണം നൽകിയിരിക്കുകയാണ്. കലാഭവൻ മണിയുടെ ജീവചരിത്രമല്ല..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന പേരിൽ ചിത്രമൊരുക്കുന്നത് സംവിധായകൻ വിനയനാണ്. കലാഭവൻ മണിയുടെ ജീവതത്തെ ആസ്പദമാക്കി ചിത്രമെടുക്കുമെന്ന് സംവിധായകൻ വിനയൻ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോൾ അതിന് ഔദ്യോഗിക സ്ഥിരീകരണം നൽകിയിരിക്കുകയാണ്. കലാഭവൻ മണിയുടെ ജീവചരിത്രമല്ല സിനിമ. മറിച്ച് മണിക്കുള്ള ആദരവായിരിക്കും ചിത്രമെന്നും വിനയൻ അറിയിച്ചു. ചിത്രത്തിന്റെ രചനയും വിനയനാണ്. ഉമ്മർ മുഹമ്മദിന്റെതാണ് തിരക്കഥ.

പുതമുഖം രാജ മണിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുക. ബിജി പാലിന്റെതാണ് സംഗീതം. മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നവംബർ 5ന് നടക്കും. മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ പൂജയിൽ പങ്കെടുക്കും. ജീവിത ഗന്ധിയായ നല്ല സിനിമക്കായി എല്ലാവരുടെയും പിന്തുണ വേണമെന്നും വിനയന് അറിയിച്ചു. കലാഭവൻ മണിയെ നായകനാക്കി ആദ്യമായി ഒരു ചിത്രമെടുത്തത് വിനയനായിരുന്നു.

Top