മഞ്ജു വാര്യർ പുതിയ വിവാദത്തിൽ; മഞ്ജുവിന് കഷ്ട്കാലമോ?

ദിലീപ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മഞ്ജു വാര്യരെ പിടിവിടാതെ തുടരുന്നുണ്ട്. അതിനിടെയാണ് നൃത്ത രംഗത്തും മഞ്ജു വാര്യര്‍ വിവാദത്തിലായിരിക്കുന്നത്. കലാമണ്ഡലം പുരസ്ക്കാരത്തിന് നടി തെരഞ്ഞെടുക്കപ്പെട്ടതാണ് വിവാദത്തിലായിരിക്കുന്നത്. കേരള കലാമണ്ഡലം എംകെകെ നായര്‍ പുരസ്‌ക്കാരത്തിന് ഇത്തവണ മഞ്ജു വാര്യര്‍ ആണ് അര്‍ഹയായിരിക്കുന്നത്. നൃത്തം ഉള്‍പ്പെടെ കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. മഞ്ജു വാര്യര്‍ക്ക് പുരസ്‌ക്കാരം നല്‍കിയതിന് എതിരെയാണ് എതിര്‍പ്പുയര്‍ന്നിരിക്കുന്നത്. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഹേമലതയാണ് മഞ്ജു വാര്യര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കേരള കലാമണ്ഡലം എംകെകെ നായര്‍ പുരസ്‌ക്കാരം മഞ്ജു വാര്യര്‍ക്ക് നല്‍കിയത് ആശാസ്യമല്ലെന്ന് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസ്സോസ്സിയേഷന്‍ വ്യക്തമാക്കുന്നു. സിനിമാ താരങ്ങള്‍ക്ക് നൃത്തരംഗത്തെ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത് കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ നിരവധി കഴിവുള്ള കലാകാരികളെ അവഗണിച്ചിട്ടാണ് എന്നാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസ്സോസ്സിയേഷന്‍ സെക്രട്ടറി കൂടിയായ നര്‍ത്തകി കലാമണ്ഡലം ഹേമലത അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേളക്കാരന്‍ കൂടിയായ നടന്‍ ജയറാമിനും കലാമണ്ഡലം പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു. ഈ പ്രവണത ശരിയല്ലെന്നാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസ്സോസ്സിയേഷന്‍ അഭിപ്രായപ്പെടുന്നത്. കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരുന്ന ഈ പ്രവണതയില്‍ നിന്നും അഭിനേതാക്കള്‍ മാറി നില്‍ക്കണമെന്നും കലാമണ്ഡലം ഹേമലത ആവശ്യപ്പെട്ടു.

ആദിവാസി മേഖലകളിലും മലയോര പ്രദേശങ്ങളിലും വരെ കടന്ന് ചെന്ന്, നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തും നൃത്തം പഠിപ്പിക്കുന്ന കലാകാരികളെ തഴഞ്ഞാണ് മഞ്ജു വാര്യര്‍ക്ക് പുരസ്‌ക്കാരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടെ കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ മികവുള്ള കലാകാരികളെ ഒരുവിധത്തിലുള്ള പുരസ്‌ക്കാരങ്ങള്‍ക്കും പരിഗണിക്കുന്നില്ലെന്നും വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസ്സോസ്സിയേഷന്‍ വിമര്‍ശനം ഉന്നയിക്കുന്നു. നൃത്തത്തിനും മറ്റ് കലാരൂപങ്ങള്‍ക്കും നല്‍കുന്ന പരിശീലനത്തില്‍ കേരള കലാമണ്ഡലം വര്‍ഷങ്ങളായി നിലവാരം പുലര്‍ത്തുന്നില്ല എന്നും ഹേമലത വിമര്‍ശിച്ചു. കലാമണ്ഡലത്തില്‍ പഠിച്ച് നൃത്തരംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകള്‍ നിരവധിയുണ്ട്. അവരില്‍ പലരും ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി തുണിക്കടയിലും പെട്രോള്‍ പമ്പിലുമെല്ലാം ജോലിക്ക് പോവുകയാണ് എന്നും ഹേമലത ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരം കലാപ്രതിഭകളെ അവരുടെ കഴിവ് പരിഗണിച്ച് പുരസ്‌ക്കാരങ്ങളിലൂടെ അംഗീകരിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് നൃത്തപരിപാടികളില്‍ സജീവമാകാനും നല്ലൊരു കരിയര്‍ സ്വന്തമാക്കാനും സാധിക്കും. എന്നാല്‍ സംഭവിക്കുന്നത് ഇതൊന്നുമല്ല. കലാമണ്ഡല പുരസ്‌ക്കാര നിര്‍ണയത്തില്‍ കൃത്യമായ പക്ഷപാതം ഉണ്ടെന്നും ഹേമലത ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top