നടിയെ ആക്രമിച്ച കേസില്‍ തന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തരെ അറിയിക്കുന്നതിനിടയിലായിരുന്നു നടിയുടെ പേര് കമല്‍ഹാസന്‍ പറഞ്ഞത്.
പേര് പറയുന്നത് നിയമവിരുദ്ധമല്ലെയെന്ന് മാധ്യമപ്രവര്‍ത്തകര്‍ കമല്‍ഹാസനോട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പേര് മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയുമാകാമെന്നാണ് കമല്‍ഹാസന്‍ മറുപടി നല്‍കിയത്.


