പരിപൂര്‍ണനഗ്നയായി അഭിനയിച്ച നടി പറയുന്നു…വിവാഹിതകള്‍ക്കുപോലും സെക്‌സ് ശരിക്കറിയില്ല; സെക്‌സ് പഠിപ്പിച്ചാലേ കേരളം നന്നാവൂ; കനി കുസൃതി

കൊച്ചി :സെക്സ് പഠിക്കണം …മലയാളികൾക്ക് സെക്സ് എന്താണ് എന്നറിയാമോ ?മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ഒരു പെണ്ണ് തന്റെ ആദ്യ ലൈംഗികാനുഭവം മുതല്‍ തുറന്നു പറയുന്ന വേഷത്തിലൂടെ യൂട്യൂബിനെ ആളിക്കത്തിച്ച കുസൃതി. മലയാളത്തിലാദ്യമായി പരിപൂര്‍ണനഗ്നയായി അഭിനയിച്ച നടി. കനിയുടെ ഓരോ വേഷവും ഫോട്ടോ ഷൂട്ടും ഓരോ ബോംബാണ്. അവർ പറയുന്നു വിവാഹിതകള്‍ക്കുപോലും സെക്‌സ് ശരിക്കറിയില്ല പോലും ….

കുട്ടികള്‍ക്ക് സെക്‌സ് എന്താണെന്നറിയില്ല. എന്തിന് വിവാഹിതകള്‍ക്കു പോലും സെക്‌സ് ശരിക്കറിയില്ല. സെക്‌സിനെക്കുറിച്ചുള്ള ശരിയായ ഇന്‍ഫോര്‍മേഷന്‍ കൃത്യമായി ലഭ്യമല്ലെന്നതാണ് പ്രശ്‌നം. മുതിര്‍ന്നവരോടു സെക്‌സിനെപ്പറ്റി ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കില്ല. അതുകൊണ്ടവര്‍ സംശയങ്ങള്‍ മനസ്സിലടക്കും. ”അരുത്” എന്നു വിലക്കുന്ന എന്തും ചെയ്യാന്‍ കുട്ടികള്‍ക്ക് സ്വാഭാവിക ജിജ്ഞാസയുണ്ടാകും. അതിനു പകരം ഇന്നതാണ് സെക്‌സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നു തുറന്നു പറയുക.”

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെക്‌സ് എജ്യൂക്കേഷനിവിടെ നടക്കുന്നുണ്ടോ? എനിക്ക് തീരെ ഉറപ്പില്ല. സ്‌കൂളില്‍ നടക്കേണ്ടതാണത്. കുട്ടികളോട് ചോദിച്ചാല്‍ അതിനുത്തരം കിട്ടും. ചെറുപ്രായത്തില്‍ സെക്‌സ് എജ്യൂക്കേഷന്‍ കൊടുക്കണം.മാ എന്ന ഹ്രസ്വചിത്രത്തിലെ ശക്തയായ അമ്മ വേഷമവതരിപ്പിച്ച നടി കനി, കനി കൂസൃതി പറയുന്നു. കേരളത്തിലെ ആദ്യ കോ ഹാബിറ്റേഷന്‍ ദമ്പതികളായ മൈത്രേയന്റെയും ഡോ.ജയശ്രീയുടെയും മകള്‍.

മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ഒരു പെണ്ണ് തന്റെ ആദ്യ ലൈംഗികാനുഭവം മുതല്‍ തുറന്നു പറയുന്ന വേഷത്തിലൂടെ യൂട്യൂബിനെ ആളിക്കത്തിച്ച കുസൃതി. മലയാളത്തിലാദ്യമായി പരിപൂര്‍ണനഗ്നയായി അഭിനയിച്ച നടി. കനിയുടെ ഓരോ വേഷവും ഫോട്ടോ ഷൂട്ടും ഓരോ ബോംബാണ്. ഒരു മലയാളി പെണ്‍കുട്ടിക്ക് സ്വപ്നം കാണാനാവാത്ത സ്വാതന്ത്ര്യത്തിലാണ് കനി വളര്‍ന്നത്. അതുകൊണ്ടു തന്നെ ബോള്‍ഡായ അഭിപ്രായങ്ങളും തീരുമാനങ്ങളും പെരുമാറ്റവുമൊക്കെയാണ് കനിയുടേത്. കേരള കഫേയിലെ സേബയും ഒരു ഇന്ത്യന്‍ പ്രണയകഥയിലെ പോലീസ് കമ്മീഷണറും ഈശ്വരന്‍ സാക്ഷിയായി സീരിയലിലെ വക്കീല്‍ വേഷവുമൊക്കെ കനിയെ പ്രേക്ഷകര്‍ ഓര്‍ത്തു വയ്ക്കുന്ന കഥാപാത്രങ്ങളില്‍ ചിലതു മാത്രം.

പൂര്‍ണനഗ്നയായി അഭിനയിച്ചതിൽ എന്താണ് തെറ്റ്, എന്റെ മുഖം പോലെ തന്നെയാണ് ശരീരവും 

താന്‍ വളരെ നാണം കുണുങ്ങി ആയിരുന്നു .ലൈറ്റ് ഓഫ് ചെയ്താണ് ഞാന്‍ ഉടുപ്പ് മാറിയിരുന്നത്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു ചിന്ത. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി അതിന് ശരീരത്തിന്റെ ആ ഭാഗം കാണരുത്. ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണ നഗ്നയായി അഭിനയിച്ചു. എനിക്ക് അതൊന്നും പ്രശ്‌നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് ശരീരമെന്നും-കനി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് കനി മനസ് തുറന്നത്.

ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. ജോലിയുടെ ഭാഗമായി പോയതാണെന്നാണ് പലരും കരുതിയത്. നാടും പച്ചപ്പും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് മുംബൈ പോലൊരു നഗരത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കുറച്ചു സമയം മുംബൈയില്‍ താമസിച്ചു. ആ സമയത്താണ് മോഡലിങ് ചെയ്തത്. മോഡലിങ്ങിനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് അഭിനയമാണെന്നും കനി പറയുന്നു. അച്ഛനും അമ്മയും ലിവിങ് ടുഗദര്‍ ആയിരുന്നു. അതിന്റെ പേരിലും താന്‍ നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കനി പറഞ്ഞു. ചെറുപ്പത്തില്‍ അമ്പലത്തില്‍ പോയി തന്റെ അച്ഛനേയും അമ്മയേയും എല്ലാവരുടേയും അച്ഛനേയും അമ്മയേയും പോലെ ആക്കണമെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും കനി പറയുന്നു. പ്ലസ് വണ്‍ പഠിക്കുമ്പോള്‍ നിങ്ങളെ ഏറ്റവുമധികം സന്തോഷിപ്പിച്ച കാര്യം എന്താണെന്ന ചോദ്യത്തിന് തനിക്ക് ഉത്തരമില്ലായിരുന്നു. ഞാന്‍ കരഞ്ഞു. എല്ലാ ചെയ്തത് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ബോധിപ്പിക്കാനും വേണ്ടിയായിരുന്നു-കനി പറഞ്ഞു.

Top