കണ്ണൂര്‍ കൈത്തറിക്ക് നല്ലകാലം; കാന്‍ലൂം ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വന്‍ ഡിമാന്‍റെ്

തറികളുടെയും തിറകളുടെയും നാട് എന്ന വിശേഷണമാണ് കണ്ണൂരിന് ഉള്ളത്. കൈത്തറി മേഘലയില്‍ നിരവധി തൊഴിലാളികളാണ് കണ്ണൂരില്‍ ജോലി ചെയ്തിരുന്നത്. ഒരു കാലത്ത് കൈത്തറിയുടെ സുവര്‍ണ്ണ കാലമായിരുന്നു കണ്ണൂരില്‍ കാണാന്‍ കഴിഞ്ഞിരുന്നത്.

എന്നാല്‍ പിന്നീടങ്ങോട്ട് പ്രതാപം നഷ്ട്പ്പെട്ട കൈത്തറി വ്യവസായത്തെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. പക്ഷേ ഇപ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു എന്നുതന്നെ വേണം പറയാന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ ജില്ലാ കലക്ടറായി ചെന്നൈ സ്വദേശി മീര്‍ മുഹമ്മദലി എത്തിയതോടെയാണ് കൈത്തറിക്ക് നല്ലകാലം വന്നതെന്ന് വേണമെങ്കില്‍ പറയാം.

Kannur-Collector-Mir-muhammed
കാരണം കലക്ടറുടെ ആദ്യ പദ്ധതികളിലൊന്ന് ജില്ലയില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിക്കുകയായിരുന്നു. ഇതുകേട്ട് നെറ്റിചുളിച്ച പലരുടെയും ചോദ്യം, പകരമെന്ത് എന്നായിരുന്നു.

തറിയുടെ നാട്ടില്‍ എന്തിനാണ് മറ്റൊന്നാലോചിക്കുന്നത്? നമുക്ക് കൈത്തറിയെ ശക്തിപ്പെടുത്താം. കണ്ണൂരിന്റെ ബ്രാന്റായി കൈത്തറി മാറട്ടെ. ഇവിടെ സന്ദര്‍ശകരായെത്തുന്നവര്‍ നല്ല ഓര്‍മകളോടൊപ്പം കൈത്തറി സഞ്ചികളുമായി തിരികെ പോവട്ടെ. എന്നായിരുന്നു കലക്ടറുടെ നിലപാട്.

നീണ്ട അഞ്ചു മാസത്തെ ബോധവല്‍ക്കരണത്തിനും പ്രചാരണങ്ങള്‍ക്കും ശേഷം കഴിഞ്ഞ ഏപ്രില്‍ രണ്ട് മുതല്‍ നടപ്പില്‍ വരുത്തിയ പ്ലാസ്റ്റിക് ബാഗ് നിരോധനത്തിനു മുന്നോടിയായി കൈത്തറി സഞ്ചികള്‍ നിര്‍മിക്കാന്‍ ജില്ലയിലെ വീവേഴ്‌സ് സൊസൈറ്റികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

നിഫ്റ്റിലെ ഫാഷന്‍ ഡിസൈനേഴ്‌സ് കൂടി ചേര്‍ന്നപ്പോള്‍ എവിടെയും കൊണ്ടുനടക്കാവുന്ന ഡിസൈനര്‍ കൈത്തറി ബാഗുകള്‍ ജനങ്ങളുടെ കൈയിലെത്തി. കുടുംബശ്രീ നടത്തിയ വിപണന മേളയില്‍ ലക്ഷക്കണക്കിന് തുണി സഞ്ചികളാണ് വിറ്റഴിഞ്ഞത്.

പുതിയകാലത്തെ ഓണ്‍ലൈന്‍ വ്യാപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൈത്തറിക്ക് വന്ന ഈ അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നതിനായി കലക്ടറുടെ അടുത്ത ആലോചന. അതിന് ഒരു ബ്രാന്റ് നെയിം വേണം.

അങ്ങനെയാണ് കാന്‍ ലൂം (CannLoom) ബ്രാന്റ് പിറക്കുന്നത്. കൂത്തുപറമ്പ് വിവേഴ്‌സ് സൊസൈറ്റി പുറത്തിറക്കുന്ന ഡിസൈനര്‍ കൈത്തറി ഷര്‍ട്ട് ധരിച്ചാണ് ജില്ലാ കലക്ടര്‍ പലപ്പോഴും പൊതുവേദികളില്‍ പങ്കെടുക്കാറ്.

സുന്ദരനായ കലക്ടറെ കാന്‍ലൂമിന്റെ പ്രൊഡക്ട് അംബാസഡറാക്കിയാലോ എന്ന ആലോചനയിലാണ് കണ്ണൂരിലെ കൈത്തറി പ്രേമികളിപ്പോള്‍.

ഷര്‍ട്ടുകള്‍, മുണ്ടുകള്‍, സാരികള്‍, ചെറുകിടക്കകള്‍, കിടക്കവിരികള്‍, തലയണ ഉറകള്‍, വാനിറ്റി ബാഗുകള്‍ തുടങ്ങി ചവിട്ടികള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഓര്‍ഡറുകളാണ് ഇതിനകം ലഭിച്ചത്.

www.amazon.in/handloom എന്ന വെബ്അഡ്രസില്‍ ഇവ ലഭിക്കും. LOOMS OF KANNUR എന്ന പ്രത്യേക വിഭാഗം തന്നെ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

Top