പ്രകൃതിവിരുദ്ധ പീഡനം മുങ്ങിയ മദ്രസാ അധ്യാപകനെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ പിടികൂടി. കണ്ണൂര്‍ ഇരിക്കൂര്‍ ദാറുല്‍ അമാന്‍ ഹൗസിലെ അബ്ദുല്ല മൗലവി(46)യെയാണ് കുമ്പള പൊലീസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. ഇരിക്കൂറിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.
ഒരുമാസം മുന്‍പാണ് സംഭവം. പീഡനവിവരം പുറത്ത് വന്നതോടെ കുമ്പളയില്‍ നിന്നും ഇയാള്‍ മുങ്ങുകയായിരുന്നു. 13 വയസുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ സമാനരീതിയില്‍ കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരെ മറ്റ് സ്ഥലങ്ങളില്‍ കേസുകളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Top