സ്വന്തം ലേഖകൻ
കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതിയായ കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ (31)പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് സൂഫിയാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കരിപ്പൂർ സ്വർണ്ണ കടത്തിന്റെ കൊടുവള്ളി സംഘത്തിന്റെ മുഖ്യ ആസൂത്രകനാണ് സൂഫിയാനാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവ ദിവസം സൂഫിയാൻ കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നതായി മലപ്പുറം എസ്.പി സുജിത് ദാസ് വ്യക്തമാക്കി.
കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസിൽ സൂഫിയാനെ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി സംഘത്തെ ഏകോപിപ്പിച്ചയാളാണ് സൂഫിയാനാണെന്നാണ് കരുതുന്നത്. കേസിൽ രണ്ടുപേർ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
സൂഫിയാൻ നേരത്തേ രണ്ട് സ്വർണക്കടത്ത് കേസിൽ പ്രതിയാണ്. പരപ്പന അഗ്രഹാര ജയിലിൽ ആറ് മാസവും തിരുവനന്തപുരം ജയിലിലും സൂഫിയൻ കിടന്നിട്ടുണ്ട്.
രാമനാട്ടുകര അപകടത്തിൽ അറസ്റ്റിലായവർ സ്വർണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷൻ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അപകടത്തെ തുടർന്ന് 8 പേരേയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
കൊടുവളളി കേന്ദ്രമായ സ്വർണ്ണക്കടത്തു സംഘത്തിന്റെ ക്വട്ടേഷൻ സ്വീകരിച്ചാണ് 15 അംഗ സംഘമെത്തിയത്. ഇവരിൽ 5 പേർ അപകടത്തിൽ മരിക്കുകയും ചെയ്തു.
ി.