കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ പങ്കെടുക്കുന്ന ചടങ്ങാണ് എന്ന് പറഞ്ഞായിരുന്നു ദിലീപ് കോടതിയില്‍ നിന്ന് പ്രത്യേക അനുമതി സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദിലീപ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പക്ഷേ മാനുഷിക പരിഗണനയുടെ പേരില്‍ കോടതി അനുമതി നല്‍കുകയായിരുന്നു. വീട്ടിലെത്തിയ ദിലീപിനെ കണ്ട് കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിതുമ്പിക്കരഞ്ഞു. കോടതി പറഞ്ഞതിനും നേരത്തെ തന്നെ ദിലീപ് ആലുവ സബ് ജയിലില്‍ തിരിച്ചെത്തി. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കൃത്യം എട്ട് മണിക്ക് തന്നെ ദിലീപ് ആലുവ സബ് ജയിലില്‍ നിന്ന് ഇറങ്ങി. കനത്ത പോലീസ് കാവലില്‍ ആയിരുന്നു ദിലീപിനെ ആലുവയിലെ വീട്ടില്‍ എത്തിച്ചത്. നാല് മണിക്കൂര്‍ സമയം ആയിരുന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി അനുവദിച്ചത് രണ്ട് മണിക്കൂര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ആലുവ മണപ്പുറത്തെ ചടങ്ങുകള്‍ ഒഴിവാക്കുകയായിരുന്നു. പത്ത് മണിക്ക് തിരിച്ച് ജയിലില്‍ എത്തണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ചടങ്ങുകള്‍ തീര്‍ത്ത് 10 മിനിട്ട് മുമ്പ് തന്നെ ദിലീപ് ആലുവ സബ് ജയിലില്‍ തിരിച്ചെത്തി. ദിലീപിനെ കണ്ട ഉടന്‍ കാവ്യ മാധവന്‍ വിതുമ്പി കരഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്ത് വന്ന ദൃശ്യങ്ങളിലും ഇത് ദൃശ്യമായിരുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മാധ്യമങ്ങളോട് സംസാരിക്കും എന്നും ഒക്കെ ആയിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നവും ഇല്ലാതെ തന്നെ ദിലീപ് ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചെത്തി. ആലുവ ജയിലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ദിലീപിന്റെ പത്മസരോവരത്തിലേക്ക് ഉള്ളത്. അതുകൊണ്ട് യാത്രയ്ക്ക് ആകെ എടുത്തത് വെറും 20 മിനിട്ട് സമയം മാത്രമാണ്.
ദിലീപ് വീട്ടില്‍ ചെലവഴിച്ചത് ഏതാണ്ട് ഒന്നകര മണിക്കൂര്‍ മാത്രമാണ്. യാത്രക്കായി 20 മിനിട്ടോളം ആകെ എടുത്തു. പത്ത് മിനിട്ട് മുമ്പ് ജയിലില്‍ തിരിച്ചെത്തി കൃത്യനിഷ്ഠ പാലിക്കുകയും ചെയ്തു.


