കേരളത്തിൽ കലാപം ലക്ഷ്യമിട്ട് ആർഎസ്എസ്; ക്ഷേത്രങ്ങൾക്കും പള്ളികൾക്കും നേരെ ആക്രമണം ഉണ്ടായേക്കും; സുരക്ഷ ശക്തമാക്കാൻ ഇന്റലിജൻസ് റിപ്പോർട്ട്

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏതുവിധേനയും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി- ആർഎസ്എസ് നേതൃത്വം കലാപത്തിനു പദ്ധതിയിടുന്നതായി സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തെ ആരാധനാലയങ്ങൾക്കു നേരെ കലാപ ലക്ഷ്യത്തോടെയുള്ള ആക്രമണം ഉണ്ടാകുമെന്നാണ് സൂചന ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ആരാധനാലയങ്ങൾക്കു കൂടുതൽ ശക്തമായ നിരീക്ഷണമുണ്ടാകമെന്ന നിർദേശം സംസ്ഥാന പൊലീസ് മേധാവി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു നൽകിക്കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തുന്ന പദയാത്രയ്ക്കു മുന്നോടിയായി സംസ്ഥാനത്തെമ്പാടും വ്യാപകമായി അക്രമം അഴിച്ചു വിടാനും, ക്രമസമാധാന തകർച്ചയാണെന്നു വരുത്താനുമാണ് ഇപ്പോൾ ആർഎസ്എസ് നേതൃത്വം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങൾക്കു നേരെ പോലും ആക്രമണമുണ്ടാകുെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കേരളം പിടിക്കാനുള്ള അമിത് ഷായുടെ പദ്ധതി നടപ്പിൽ വരുത്താനുള്ള അവസാന ശ്രമത്തിലാണ് അമിത് ഷാ. ഇതിനു വേണ്ടി ആർഎസ്എസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വൻ കലാപത്തിനാണ് ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് സൂചന.
മറ്റെല്ലാ സംസ്ഥാനങ്ങളിലും അമിത്ഷായുടെ തന്ത്രങ്ങൾ ഫലപ്രദമായിട്ടുണ്ട്. എന്നാൽ, കേരളത്തിൽ മാത്രം ഇതുവരെയും അമിത്ഷായ്‌ക്കോ ബിജെപിക്കോ ക്ലച്ച് പിടിക്കാൻ സാധി്ച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കലാപ പദ്ധതിയുമായി ആർഎസ്എസ് നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ, കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ മത- സാമുദായിക കലാപങ്ങൾക്കു സാധ്യതയില്ലെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തിയിരുന്നത് എന്നാൽ, സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടത്തി ഇപ്പോൾ കേരളത്തിലെ അന്തരീക്ഷത്തിനു മാറ്റം വരുത്താൻ സാധിച്ചിട്ടുണ്ടെന്നാണ് ബിജെപി ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
അടുത്തമാസം ഏഴിന് പയ്യന്നൂരിൽ നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ അമിത് ഷാ പയ്യന്നൂർ മുതൽ പിലാത്തറ വരെ പങ്കെടുക്കുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസം അദ്ദേഹം ജില്ലയിൽ യാത്രയോടൊപ്പം ഉണ്ടാകും. ഒപ്പം ബി.ജെ.പി മുഖ്യമന്ത്രിമാരും മന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കുന്നതോടെ റാലിയിൽ വി.വി.ഐ.പിമാരുടെ നീണ്ടനിര തന്നെയുണ്ടാകും. ഇതിനു മുന്നോടിയായി കലാപം ഉണ്ടാക്കി കേരളത്തിലെ ക്രമസമാധാനം തകർക്കാനാണ് ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top