കര്‍ഷകര്‍ക്ക് ആശ്വാസം; കാര്‍ഷിക വായ്പകളുടെ മൊറൊട്ടോറിയം പരിധി രണ്ട് ലക്ഷമാക്കി

കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സര്‍ക്കാര്‍. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വായ്പ പരിധി ഉയര്‍ത്തി. ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കാനാണ് മന്ത്രിസഭാ തീരുമാനം. കാര്‍ഷിക വായ്പയ്ക്ക് മാത്രമല്ല കര്‍ഷകര്‍ എടുത്ത എല്ലാ വായ്പക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടി. 2014 മാര്‍ച്ച് 31വരെയുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാകുക. കാര്‍ഷികേതര വായ്പകള്‍ക്കും മൊറൊട്ടോറിയം ബാധകമാണ്. ഇടുക്കിയിലും വയനാടും ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ബാധകമാണ്. അതേസമയം, സംസ്ഥാനത്തെ കർഷക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ ഇടപെടാൻ സംസ്ഥാനത്തിന് പരിമിതികൾ ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.എങ്കിലും ഇടുക്കിയിലടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top