പിഎം ശ്രീ; ഇടത് നയത്തില്‍ നിന്ന് സിപിഐഎം വ്യതിചലിച്ചു.സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ.പാർട്ടിയിൽ സി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ നേരിട്ട അവഗണനക്ക് കാരണം സംസ്ഥാന സെക്രട്ടറിയുടെ പിടിപ്പുകേടെന്ന് ആരോപണം

തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ വിയോജിപ്പ് സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇടത് നയത്തില്‍ നിന്ന് സിപിഐഎം വ്യതിചലിച്ചെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. അനന്തര നടപടികള്‍ ആലോചിക്കാന്‍ സിപിഐ ദേശീയ-സംസ്ഥാന സെക്രട്ടേറിയേറ്റുകള്‍ ഇന്ന് അടിയന്തരയോഗം വിളിച്ചു.

സിപിഐഎം കേന്ദ്രനേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ. ഇടത് നയത്തില്‍ നിന്നും സിപിഐഎം വ്യതിചലിച്ചുവെന്നാണ് സിപിഐ നേതാക്കളുടെ അഭിപ്രായം. ഇടത് നയം ഉയര്‍ത്തിപിടിക്കേണ്ടത് സിപിഐയുടെ മാത്രം ബാധ്യതയല്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. കടുത്ത തീരുമാനത്തിന് സാധ്യത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ മുന്നണിയില്‍ നിന്നും അവഗണന നേരിട്ടത് സംസ്ഥാന സെക്രട്ടറിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന ആരോപണവുമായി സി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം തുടങ്ങി . തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോയതു പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം. ബിനോയ് വിശ്വത്തിനെതിരെയുള്ള നീക്കങ്ങള്‍ സജീവമാക്കുന്നത് പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍. പി.എം ശ്രീ പദ്ധതി നടത്തിപ്പിലെ പ്രതിഷേധ സൂചകമായി മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാമെന്ന ബിനോയ് വിശ്വത്തിന്‍െ്റ അഭിപ്രായത്തിന് വേണ്ടത്ര പിന്തുണ നല്‍കാതെ സി.പി.ഐ മന്ത്രിമാര്‍.

പിഎം ശ്രീയും ദേശീയ വിദ്യാഭ്യാസനയവും നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടെ ഉറപ്പിച്ചു വ്യക്തമാക്കിയത് ബിനോയ് വിശ്വമായിരുന്നു. എന്നാല്‍, പാര്‍ട്ടിയെ തീര്‍ത്തും അവഗണിച്ച് സി.പി.എം സ്വന്തം തീരുമാനവുമായി മുന്നോട്ടു പോയപ്പോള്‍ സംസ്ഥാന നേതൃത്വമാണ് വെട്ടിലായത്. തൃശൂര്‍ പൂരം കലക്കല്‍, എഡിജിപി എം.ആര്‍.അജിത് കുമാര്‍ വിവാദം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി സിപിഎമ്മിന് അടിയറവ് പറഞ്ഞുവെന്ന അണികളുടെ വിമര്‍ശനത്തിനു മറുപടിയായി നേതൃത്വം പറഞ്ഞിരുന്നത് പിഎം ശ്രീയിലെടുത്ത കടുത്ത നിലപാടാണ്.

ഇതില്‍ യാതൊരു വിട്ടുവീഴ്ചക്ക് ഇല്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. എന്നാല്‍ പിഎം ശ്രീയില്‍ കൂടി സര്‍ക്കാര്‍ ഒപ്പുവച്ചതോടെ എല്ലാ പ്രതിരോധവും തകര്‍ന്നടിഞ്ഞ് ഉത്തരംമുട്ടുന്ന നിലയിലാണ് ബിനോയ് വിശ്വവും സംസ്ഥാന നേതൃത്വവും. ‘എന്ത് സിപിഐ’ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞപ്പോള്‍ ഇത്രത്തോളം അവഗണനയും അവഹേളനവും സിപിഐ പ്രതീക്ഷിച്ചിരുന്നില്ല.

പ്രതിഷേധം ശക്തമാക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടെങ്കിലും അതിന് പാര്‍ട്ടിയില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. മുന്നണിയില്‍ പ്രതിഷേധം ഏതറ്റം വരെ കൊണ്ടു പോകാന്‍ കഴിയുമെന്ന ആശയക്കുഴപ്പം നേതൃത്വത്തിനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്ന ഘട്ടത്തില്‍ മുന്നണിയില്‍ തന്നെ ഒരു പരിഗണനയുമില്ലാത്ത പാര്‍ട്ടിയായി വോട്ടര്‍മാരെ നേരിടേണ്ടി വരുന്നത് വലിയ തോതില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. ഈ കാര്യങ്ങളാണ് ബിനോയ് വിശ്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളായി പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍ അണികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. ഇടതു മുന്നണി കണ്‍വീനറും സിപിഎം ജനറല്‍ സെക്രട്ടറിയും നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി മുന്നോട്ടു പോയത് മണ്ടത്തരമായിരുന്നെന്നും അവര്‍ ആരോപിക്കുന്നു.

Top