സ്വന്തം ലേഖകൻ
കൊച്ചി: പെൺകുട്ടികളുടെ കന്യകാത്വം നിർബന്ധമായും പരിശോധിക്കണമെന്ന ആവശ്യവുമായി ‘സദാചാര ആങ്ങള’ രംഗത്ത്. അതിരൂക്ഷമായ സ്ത്രീവിരുദ്ധ പരാമർശം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റുമായാണ് ലെവിൻ തോമസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആൺകുട്ടികൾ തങ്ങളുടെ ഭാര്യയായി തെരെഞ്ഞെടുക്കുന്ന പെൺകുട്ടികളെ നിർബന്ധമായും
കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കണം എന്നൊരു ഉപദേശവും ലെവിൻ തന്റെ പോസ്റ്റിൽ നൽകുന്നുണ്ട്. ”ഇവളുമാരെ കല്യാണം കഴിക്കുന്നത് റിസ്‌ക്കെന്ന് മാത്രമല്ല, ആകപ്പാടെ പെട്ടുപോകുന്ന അവസ്ഥ, അതുകൊണ്ട് സമാധാനം ആഗ്രഹിക്കുന്ന ആൺപിള്ളേർ പെണ്ണിന്റെ കന്യകാത്വം കൂടെ പരിശോധിച്ച് ഉറപ്പുവരുത്താൻ ശ്രമിച്ചില്ലെങ്കിൽ പണി പാളുമെന്നും ലെവിൻ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

പുരുഷൻമാരുൾപ്പെടെയുള്ളവർ കടുത്ത അമർഷവും രോഷവും പ്രകടിപ്പിച്ചാണ് ഈ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. ഏറ്റവും രൂക്ഷമായ സ്ത്രീവിരുദ്ധ ഭാഷയാണ് ലെവിൻ തോമസ് ഈ പോസ്റ്റിൽ പ്രയോഗിച്ചിരിക്കുന്നത്. എവിടെയോ കണ്ട ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ് താൻ ഈ പോസ്റ്റ് എഴുതിയിരിക്കുന്നതെന്നും ലെവിൻ പോസ്റ്റിന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. മാത്രമല്ല സ്വന്തം വീട്ടിലെ പെൺകുട്ടികളെ തൊട്ടടുത്തുള്ള കോളേജിൽ മാത്രമേ ചേർക്കുകയുള്ളൂവെന്നും അവരൊഴികെയുള്ള എല്ലാ പെൺകുട്ടികളും മോശം രീതിയിൽ ജീവിക്കുന്നവരാണെന്നുമാണ് ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നത്.
ഇയാളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലുണ്ടായിരുന്ന അധ്യാപികയായ ദീപാ നിശാന്തും ഇയാളെ ഒഴിവാക്കിയിട്ടുണ്ട്. ഇത്രയും അറിവുള്ളയാളെ താങ്ങാനാവില്ലെന്ന് കമന്റ് ഇട്ടശേഷമാണ് ദീപാ നിഷാന്ത് ഇയാളെ ഒഴിവാക്കിയിരിക്കുന്നത്.


