ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ പുതിയ ആപ്പ് തയ്യാറാക്കി കേരളാ പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തുന്നതിനും, സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ‘ഇ-രേഖ’ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് പാലക്കാട് ജില്ലയിലെ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. സ്വദേശത്തെ വിവരങ്ങള്‍, വിരലടയാളം , ഫോട്ടോ, വോട്ടേഴ്സ് കാര്‍ഡ്,ആധാര്‍ എന്നിവയ്ക്കു പുറമ തൊഴിലാളികള്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരവും ആപ്പുകളില്‍ രേഖപ്പെടുത്തും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നവരും , തൊഴിലുടമയും തൊഴിലാളികളെ സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ സ്റ്റേഷനില്‍ അറിയിക്കുമ്പോള്‍ പൊലീസെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ആപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. തുടര്‍ന്ന് ‘ഇ-രേഖ’യുടെ ഒരു കോപ്പി തൊഴിലാളിക്ക് നല്‍കും.