യുവ എഞ്ചിനിയര്‍; ജോലി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ പോലീസ് പൊക്കിയപ്പോള്‍ സംഭവിച്ചത്

12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് അറസറ്റ് ചെയ്തത്. ചെറുകിട കച്ചവട സംഘങ്ങള്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിനിടെയാണ് ഇയാളെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ സമാനമായ കേസില്‍ ജയിലില്‍ കിടന്ന വ്യക്തിയാണ് ഷോബിന്‍. ബംഗളൂരുവിലാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആന്ധ്രയില്‍ നിന്നാണ് പ്രതി കഞ്ചാവ് വാങ്ങുന്നതെന്ന് പോലീസ് പറയുന്നു. പണം മുന്‍കൂറായി സ്വീകരിച്ച ശേഷമായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം കഞ്ചാവുമായി രണ്ടുപേരെ തൃപ്പൂണിത്തുറ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷോബിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കഴിഞ്ഞവര്‍ഷം കോഴിക്കോട് തൊട്ടില്‍പാലം പോലീസ് ആറ് കിലോ കഞ്ചാവുമായി ഷോബിനെ പിടികൂടിയിരുന്നു. ഈ കേസിലാണ് ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ ശേഷവും പഴയ പണി ഷോബിന്‍ ആവര്‍ത്തിക്കുകയായിരുന്നു.

Top