കൗ​മാ​ര​ക്കാ​ർക്കുള്ള കോവിഡ് വാക്സിനേഷൻ; ര​ജി​സ്‌​ട്രേ​ഷ​ൻ ജനുവരി 1 മുതൽ

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് 15 മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള കൗ​മാ​ര​ക്കാ​ർക്കുള്ള കോവിഡ് വാക്സിനേഷൻ ര​ജി​സ്‌​ട്രേ​ഷ​ൻ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ർ​ക്ക് സ്റ്റു​ഡ​ൻറ് ഐ​ഡി കാ​ർ​ഡ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

15 മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള കൗ​മാ​ര​ക്കാ​ർ​ക്ക് കോ​വി​ഡ് വാ​ക്‌​സി​ൻ ന​ൽ​കു​മെ​ന്ന് ക​ഴി​ഞ്ഞ ​ദി​വ​സ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്ര​ഖ്യാ​പി​ച്ച​ത്. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവർക്ക് വാക്‌സിൻ നൽകി തുടങ്ങുക. ജനുവരി 10 മുതൽ കോവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗികൾക്കും ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top