വാക്സിൻ എടുക്കുന്നവർക്ക് വമ്പൻ ഓഫർ: 50,000 രൂപയുടെ സ്മാർട്ട്ഫോൺ!

രാജ്​കോട്ട്​: കോവിഡ് വാക്​സിനേഷൻ പ്രോൽസാഹിപ്പിക്കാൻ വമ്പൻ ഓഫറുമായി രാജ്​കോട്ട്​ നഗരസഭ. വാക്​സിന്‍റെ രണ്ടാം ഡോസ്​ സ്വീകരിക്കുന്നവരിൽ നിന്ന്​ നറുക്കെടുക്കുന്ന ​ഒരാൾക്ക്​​ 50,000 രൂപയുടെ സ്​മാർട്ട്​ഫോൺ നൽകുമെന്നാണ്​ പ്രഖ്യാപനം. ഡിസംബർ നാലിനും 10നും ഇടക്ക്​ വാക്സിൻ സ്വീകരിക്കുന്നവർക്കാണ് അവസരം. മെഗാ വാക്​സിനേഷൻ ക്യാമ്പിലേക്ക്​ ആളുകളെ എത്തിക്കാനാണ്​ ഈ നീക്കം.

മെഗാ വാക്​സിനേഷൻ ഡ്രൈവിന്റെ ദിവസങ്ങളിൽ 22 ആരോഗ്യ കേന്ദ്രങ്ങളും 12 മണിക്കൂർ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ പേർക്ക്​ വാക്​സിൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിന്​ 21,000 രൂപയും നൽകും. രാജ്​കോട്ടിൽ ഇനി 1.82 ലക്ഷം ആളുകൾ രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top