ബോളിവുഡ് കിങ്ങ് ഖാനും ഭാര്യ ഗൗരി ഖാനും വിവാഹം കഴിച്ചിട്ട് 26 വര്‍ഷമായിരിക്കുകയാണ്. ഇന്നും സന്തുഷ്ട കുടുംബമായി ജീവിക്കുന്ന ഇവരോട് ആര്‍ക്കും അസൂയ തോന്നും. അത്രയ്ക്ക് സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ഇരുവരും കഴിയുന്നത്. ഭാര്യയെ കിട്ടിയ കാലത്ത് താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മുമ്പ് ഷാരുഖ് തുറന്ന് സംസാരിച്ചിരുന്നു.
അതില്‍ നിന്നും വിജയങ്ങള്‍ നേടിയ ഷാരുഖിന് ഇപ്പോള്‍ ഭാര്യ ഗൗരി ഖാനോട് സ്‌നേഹം വീണ്ടും വാര്‍ത്തയായിരിക്കുകയാണ്. വോഗ് വിമന്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാര വേദിയിലെത്തിയ ഷാരുഖും ഗൗരിയും ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളായി മാറുകയായിരുന്നു. എന്നാല്‍ ഗൗരി ധരിച്ച സാരിയുടെ വില ഞെട്ടിക്കുന്നതായിരുന്നു.
കഴിഞ്ഞ ദിവസം വോഗ് വിമന്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാര വേദിയിലെത്തിയ ഷാരുഖ് ഖാനും ഗൗരിയും പരിപാടിയുടെ ശ്രദ്ധ കേന്ദ്രമായിരുന്നു. ബോളിവുഡിലെ താരസുന്ദരിമാരെക്കാളും പ്രധാന്യത്തോടെയായിരുന്നു ഗൗരിയെ സ്വീകരിച്ചത്. പരിപാടിയ്‌ക്കെത്തിയ ഗൗരി ഖാന്റെ സാരിയ്ക്കും പ്രത്യേകതയുണ്ട്. മുംബൈയിലെ പ്രശ്‌സത ഡിസൈനറായ മോനിഷ ജയ്‌സിംഗാണ് ഗൗരിയുടെ സാരി ഡിസൈന്‍ ചെയ്തത്. മാത്രമല്ല ഒരു ലക്ഷത്തിന് മുകളിലാണ് ഗൗരിയുടെ സാരിയുടെ വില.


