കക്കൂസ് ഇല്ലാത്തവര്‍ക്ക് ഇനി അരിയില്ല…വിചിത്ര സര്‍ക്കുലര്‍ ഇറക്കി ബിജെപി നേതാവും പുതുച്ചേരി ഗവര്‍ണറുമായ കിരണ്‍ ബേദി

പുതുച്ചേരി: വീട്ടില്‍ കക്കൂസ് ഇല്ലാത്തവര്‍ക്ക് ഇനിമുതല്‍ സൗജന്യ അരി നല്‍കില്ലെന്ന് ബിജെപി നേതാവും പുതുച്ചേരി ലഫ്. ഗവര്‍ണറുമായ കിരണ്‍ബേദി. തുറസായ സ്ഥലത്ത് മലവിസര്‍ജനം നടത്തുന്നില്ലെന്നും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നില്ലെന്നുമുള്ള ശുചിത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇനി സൗജന്യ അരിവിതരണം ഇല്ലെന്നാണ് കിരണ്‍ ബേദി ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

സമയപരിതിക്കുള്ളില്‍ കാര്യങ്ങള്‍ ശരിയാക്കണമെവന്നും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമങ്ങള്‍ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം നടന്ന് കൊണ്ടിരിക്കുകയാണ് എന്നാല്‍ പലതും ഒച്ചിഴയുന്ന വേഗതയിലാണ് നടക്കുന്നതെന്നും ബേദി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിരണ്‍ ബേദിയുടെ നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഗവര്‍ണറുടെ നിലപാട് ജനങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണെന്നും ഗവര്‍ണര്‍ ജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

സർക്കുലർ സംബന്ധിച്ച് നിര്‍ദ്ദേശം മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് കിരണ്‍ബേദി അയച്ചു. ഇത് പ്രകാരം ഗ്രാമങ്ങള്‍ മാലിന്യ മുക്തമാണെന്ന സ്ഥലം എം.എല്‍.എയുടെയും പഞ്ചായത്ത് കമ്മിഷണറുടെയും സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ഇനി മുതല്‍ അരി ലഭ്യമാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മേയ് 30 വരെയാണ് ഇതിനായി ഗവര്‍ണര്‍ സമയം അനുവദിച്ചിട്ടുള്ളത്.അധികാരപരിധി ലംഘിച്ച് സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഇടപെടുന്നത് പുതുച്ചേരി ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. സര്‍ക്കാരിന്റെ പ്രധാന ജനകീയപ ദ്ധതികളിലൊന്നാണ് സൗജന്യ അരിവിതരണം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് പദ്ധതിവഴി സൗജന്യമായി അരി ലഭിക്കുന്നുണ്ട്.

Top