കെ.കെ രമ എംഎൽഎയുടെ ഔദ്യോ​ഗിക വാഹനത്തിനും ടിപിയുടെ ബൈക്കിന്റെ നമ്പർ..

കോഴിക്കോട് :കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ ഉപയോ​ഗിച്ചിരുന്ന മൊബൈൽ നമ്പർ എം.എൽ.എയുടെ ഔദ്യോ​ഗിക നമ്പറായി സ്വീകരിച്ചതിന് പിന്നാലെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ രമ ഔദ്യോ​ഗികവാഹനത്തിന് ടി.പിയുടെ ബൈക്കിന്റെ നമ്പറും സ്വീകരിച്ചു.KL 18A 6395 എന്ന ടി.പിയുടെ നീല ഹീറോ ഹോണ്ട ബൈക്കിന്റെ നമ്പർ എം.എൽ.എയുടെ കാറിനും ലഭിച്ചു. KL18 AA 6395 എന്നാണ് എം.എൽ.എയുടെ ഔദ്യോ​ഗിക വാഹനത്തിന്റെ നമ്പർ.

വാഹനത്തിന്റെ നമ്പർ അനുവദിച്ച് കിട്ടാനായി ഒരുമാസം മുൻപ് തന്നെ മോട്ടർ വാഹന വകുപ്പിൽ അപേക്ഷ നൽകിയിരുന്നെന്നും ഇന്നലെയാണ് നമ്പർ അനുവദിച്ച് കിട്ടിയതെന്നും മനോരമ റിപ്പോർട്ട് ചെയ്തു. നേരത്തേ ടിപി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ പുനഃസ്ഥാപിച്ചിരുന്നു. ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പർ തന്നെയാണ് കെ കെ രമയുടെ ഔദ്യോഗിക നമ്പർ. ടി.പി വീണു പോയിടത്തു നിന്ന്, മുന്നോട്ട്പോവുകയാണ് നമ്മൾ എന്നാണ് മൊബൈൽ നമ്പർ സ്വീകരിച്ച് കൊണ്ട് രമ പറഞ്ഞത്. 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന, ടി.പി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക് പരസ്പരം കേൾക്കാമെന്ന് കെ.കെ രമ ഫേസ്ബുക്കിൽ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top