ലത്തീന്‍ സമുദായ കാർഡുമായി ഹൈബിയുടെ നെറികെട്ട നീക്കം ! പാര്‍ട്ടിയില്‍ സീനിയറായ ദീപ്തി മേരി വര്‍ഗീസിനെ വെട്ടി.ലത്തീന്‍ സമുദായ അംഗങ്ങളായ വി.കെ.മിനിമോളും ഷൈനി മാത്യുവും മേയര്‍ സ്ഥാനം പങ്കിട്ടു ഭരിക്കും.പരാതിയുമായി ദീപ്തി മേരി വർഗീസ്

കൊച്ചി: ലത്തീൻ കാർഡിറക്കി ഹൈബിയും ഷിയാസും ദീപ്തി മേരി വർഗീസിനെ വെട്ടി .കൊച്ചി നഗരസഭയിലേക്ക് ഡിസംബർ 26ന് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധികളായി ശ്രീമതി വി കെ മിനി മോളെയും ശ്രീ ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വർഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. എല്ലാത്തരം പരിഗണനകൾക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്നും ദീപ്തി മേരി വർഗീസിന്റെ പരാതിയെക്കുറിച്ച് അറിയില്ലെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത മേയർ മിനിമോളും പ്രതികരിച്ചു.

ദീപ്തി മേരി വര്‍ഗീസിന്റെ പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിക്കണമെന്നായിരുന്നു ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത് . കെപിസിസി സംഘടനാ പദവിയില്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ക്ക് പരിഗണന നല്‍കണമെന്ന പാര്‍ട്ടി സര്‍ക്കുലറും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ മേയറെ പാര്‍ട്ടി തീരുമാനിക്കുമെന്നാണ് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചത്. വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പശ്ചിമ കൊച്ചി മേഖലയില്‍ നിന്നുള്ള കൗണ്‍സിലറായ ഷൈനി മാത്യുവിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന ആവശ്യവുമായി രണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിയിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹിളാ കോണ്‍ഗ്രസ് ഉപാധ്യക്ഷയായ വി കെ മിനിമോള്‍ക്കു വേണ്ടിയും ഐ ഗ്രൂപ്പില്‍ ശക്തമായ വാദമുണ്ട്. മേയര്‍ സ്ഥാനം ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ അല്‍മായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ലത്തീന്‍ കത്തോലിക്ക വിഭാഗത്തെ പരിഗണിച്ചാല്‍ മിനിമോള്‍ക്ക് സാധ്യത കൂടും. അതേസമയം സമുദായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. മേയര്‍ സ്ഥാനത്തില്‍ നിന്നുള്ളയാള്‍ വരുന്ന സ്ഥിതിക്ക്, ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ളയാളെ പരിഗണിച്ചേക്കും.

കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്തി കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍. പാര്‍ട്ടിയില്‍ സീനിയറായ ദീപ്തി മേരി വര്‍ഗീസിനെ വെട്ടാന്‍ സമുദായക്കാര്‍ഡുമായി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍. എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചു ദീപ്തിയെ വെട്ടാന്‍ രംഗത്തുവന്നു. ലത്തീന്‍ സമുദായ കാര്‍ഡിറക്കിയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ ഗ്രൂപ്പുകള്‍ വെട്ടിയത്. ഇതോടെ പാര്‍ട്ടിയില്‍ ഏറ്റവും സീനിയറായ ദീപത് തഴയപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി ആയിട്ടും സമുദായക്കളിയില്‍ ദീപ്തിക്ക് മേയര്‍ ആകാന്‍ സാധിക്കില്ല. വി.കെ മിനി മോളും ഷൈനി മാത്യുവും മേയര്‍ പദം പങ്കിടാനാണ് ധാരണ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് മിനി മോള്‍ക്ക് അനുകൂലമായത്. ലത്തീന്‍ സമുദായം എന്നതും അനുകൂലമായി. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നല്‍കാനും ധാരണയായി.

ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. ദീപ്തി മേരി വര്‍ഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതല്‍ മേയര്‍ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റെ പാര്‍ട്ടി യോഗത്തില്‍ വികെ മിനി മോള്‍ക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്. വികെ മിനി മോള്‍ക്ക് 17 പേര്‍ പിന്തുണ നല്‍കിയപ്പോള്‍ ഷൈനി മാത്യുവിന് 19 പേരും പിന്തുണച്ചു. ദീപ്തി മേരി വര്‍ഗീസിന് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദമാണ് ദീപ്തിയ്ക്കു വിനയായത്. അതേസമയം മേയര്‍ സ്ഥാനത്തു തഴഞ്ഞെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാനും സാധ്യതയുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന്റെ പാര്‍ട്ടിയിലെ സീനിയോരിറ്റി പരിഗണിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനാല്‍ കെപിസിസിയുടെ നിലപാട് നിര്‍ണായകമാകുമായിരുന്നു.

ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, മുതിര്‍ന്ന നേതാവ് എന്‍ വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയാണ് ഓരോ കൗണ്‍സിലറെയും പ്രത്യേകം പ്രത്യേകം കണ്ട് അഭിപ്രായം തേടിയത്. വെള്ളിയാഴ്ച്ചയാണ് മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം തേടിയിരുന്നു. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന ശേഷമായിരിക്കും തീരുമാനം. മേയര്‍ സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടുന്നത് ചര്‍ച്ചയിലുണ്ടെങ്കിലും കടുത്ത വിയോജിപ്പ് നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ തീരുമാനം ഉണ്ടാകാതെ വന്നാല്‍ തീരുമാനം കെപിസിസി പ്രഖ്യാപിച്ചേക്കും. തര്‍ക്കമുണ്ടായാല്‍ പാര്‍ട്ടിയിലെ സീനിയോരിറ്റി പരിഗണിക്കണം എന്നാണ് കെപിസിസി നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, കൊച്ചിയിലെ ഗ്രുപ്പുകളില്‍ ഈ സീനിയോരിറ്റി ദീപ്തിക്കു തുണയായില്ല.

വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പശ്ചിമ കൊച്ചി മേഖലയില്‍ നിന്നുള്ള കൗണ്‍സിലറായ ഷൈനി മാത്യുവിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന ആവശ്യവുമായി രണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. മഹിളാ കോണ്‍ഗ്രസ് ഉപാധ്യക്ഷയായ വി കെ മിനിമോള്‍ക്കു വേണ്ടിയും ഐ ഗ്രൂപ്പില്‍ ശക്തമായ വാദമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡ സതീശനും മിനിമോള്‍ക്ക് വേണ്ടി രംഗത്തുവന്നിരുന്നു. മേയര്‍ സ്ഥാനം ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ അല്‍മായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെയാണ് മിനിമോള്‍ക്ക് അവസരം ലഭിച്ചത്. അതേസമയം സമുദായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. നിലവില്‍ എറണാകുളം എംപിയും, എംഎല്‍എയും ലത്തീന്‍ സമുദായക്കാരാണ്. ഈ സാഹചര്യത്തില്‍ ലത്തീന്‍ മേയര്‍ എന്ന ആവശ്യത്തിന് പാര്‍ട്ടി വഴങ്ങുന്നത് കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമാണ്.

അതേസമയം, തീരുമാനത്തിനെതിരെ ദീപ്തി മേരി വർഗീസ് കെപിസിസി അധ്യക്ഷന് പരാതി നൽകി. കെപിസിസി സർക്കുലർ തെറ്റിച്ചാണ് മേയറെ തെരഞ്ഞെടുത്തതെന്നാണ് ദീപ്തിയുടെ ആരോപണം. കെപിസിസിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. അതിൽ കൂടുതൽ പേര് അനുകൂലിക്കുന്ന ആളെ മേയർ ആക്കണം എന്നാണ് വ്യവസ്ഥ. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ വേണുഗോപാലുമാണ് കൗൺസിലർമാരെ കേട്ടത്. അവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമാണെന്നും ദീപ്തി മേരി വർഗീസ് പറയുന്നു

Top