വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തിനിടെ കൊലപാതകം; പ്രതി അനിൽ അറസ്റ്റിൽ

കൊച്ചി: എടവനക്കാട് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. പ്രതി അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് സംഭവം.അനിൽ കുമാറും സനോജും തമ്മിൽ നടന്ന  വാക്കേറ്റമാണ് കൊലയ്ക്ക് വഴി കാരണം.

നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ സനോജിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സനോജിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സനോജ് അനിൽ കുമാറിൽ നിന്ന് വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം ഉണ്ടാകുന്നത്.

വാഹനത്തിന്റെ ഉടമസ്ഥാവകാശം അനിൽ കുമാർ സനോജിന്റെ പേരിലേക്ക് മാറ്റി നൽകിയിരുന്നില്ല. വാഹനത്തിന്റെ സിസി മുഴുവൻ അടച്ചു തീർത്തിരുന്നു. എന്നിട്ടും ഉടമസ്ഥാവകാശം മാറ്റി നൽകാത്തതാണ് തർക്കത്തിനു കാരണം. പ്രകോപിതനായ അനിൽ കുമാർ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് സനോജിനെ കുത്തുകയായിരുന്നു.

Top