ആ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും: വെല്ലുവിളിയുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരള കോണ്‍ഗ്രസിനെ മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസുകാരെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിഷേധിക്കുന്ന കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കുമെന്നാണ് കോടിയേരി പറഞ്ഞത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാണ് തീരുമാനം. സിപിഎമ്മിന് രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാവും. ഇതിലൊന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വവുമാണ് മത്സരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യസഭ സീറ്റില്‍ ജയിക്കാന്‍ 36 ഒന്നാം വോട്ടാണ് വേണ്ടത്. രണ്ട് സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചാലും പിന്നെയും ഇടതുപക്ഷത്ത് 19 വോട്ടുകള്‍ ബാക്കി കാണും. പ്രതിഷേധമുളള കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് കോടിയേരി ആഹ്വാനം ചെയ്തത്. ‘ഞങ്ങള്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നില്ല. പ്രതിഷേധിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ അവര്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കട്ടെ. അപ്പോള്‍ പിന്തുണക്കുന്ന കാര്യം ആലോചിക്കാം’ കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top