പ്രവാസിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്ത് അസി.എൻജിനീയർ വിജിലൻസ് പിടിയിൽ : കൈക്കൂലിയായി വാങ്ങിയത് 20000 രൂപയും ഒരു കുപ്പി സ്കോച്ചും

 

കോട്ടയം : 20000 രൂപയും ഒരു കുപ്പി സ്കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്തിലെ അസി.എൻജിനീയർ വിജിലൻസ് പിടിയിലായി.

മാഞ്ഞൂർ പഞ്ചായത്തിലെ അസിസ്റ്റൻറ് എൻജിനീയർ അജിത് കുമാർ ഇ . ടിയെയാണ് കോട്ടയം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാഞ്ഞൂർ സ്വദേശിയായ പ്രവാസി മലയാളിയിൽ നിന്നും , ഇയാളുടെ പ്രോജക്ടിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും മദ്യവും പണവും പിടിച്ചെടുത്തു.

Top