ചങ്ങനാശേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: വിനീത് സഞ്ജയന്റെ ഗുണ്ടാ സംഘാംഗമായ പൈലി അനീഷ് പിടിയിൽ

ചങ്ങനാശേരി: മോർക്കുളങ്ങരയിൽ മീൻ വിൽപ്പനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിനീത് സഞ്ജയന്റെ ഗുണ്ടാ സംഘാംഗമായ പൈലി അനീഷ് പിടിയിൽ. തൃക്കൊടിത്താനം കടമാൻചിറ സ്വദേശിയായ ബി. അനീഷ്‌കുമാറിനെ (പൈലി അനീഷ് -38) യാണ് ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബർ 26 നാണ് ചങ്ങനാശേരി മാർക്കറ്റിൽ മീൻ വിൽപ്പന നടത്തിയിരുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലിനെ (27) ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയൻ(32), വിനീതിന്റെ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട വിഷ്ണു (22), ബുധലാൽ (21), ആദർശ് (20), രാജീവ് (24), സച്ചിൻ (21) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത വിനീതിനെ പിന്നീട് ജില്ലാ പൊലീസ് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചങ്ങനാശേരി പാലാത്ര ളായിക്കാട് ബൈപ്പാസ് റോഡിൽ എ കെ എം സ്‌കൂളിന് സമീപം മീൻ വില്പ്പന നടത്തിവന്നിരുന്ന രാഹുലിനെ മുൻ വൈരാഗ്യത്തെ തുടർന്നാണ് അക്രമി സംഘം വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി എത്തി വെട്ടി വീഴ്ത്തിയത്. രാഹുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ സംഘം ക്വട്ടേഷൻ ഏറ്റെടുത്താണ് ആക്രമണം നടത്തിയത് എന്നു വ്യക്തമായത്.

തുടർന്നു വിനീതിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൈലി അനീഷും സംഘത്തിലുണ്ടെന്നു കണ്ടെത്തിയത്. തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷ് കടമാഞ്ചിറ ഭാഗത്ത് എത്തിയതായി കണ്ടെത്തിയത്. തുടർന്നു, ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി വി.ജോഫിയുടെ നേതൃത്വത്തിൽ എസ് ഐ മാരായ റാസിഖ്, രമേശ് ബാബു, അനിൽ കുമാർ, എ.എസ്.ഐമാരായ ഷിനോജ്, സിജു കെ.സൈമൺ, ആന്റണി മൈക്കിൾ, ജീമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആന്റണി, ബിജു എസ്, മജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സാംസൺ, ജിബിൻ ലോബോ, കെ.എസ് സുജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനീഷ്.

Top