കോട്ടയം മരങ്ങാട്ട് പള്ളിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ  കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

 

കോട്ടയം : മരങ്ങാട്ട് പള്ളിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മമംഗലം അഭിജിത്ത് ഭവൻ വീട്ടിൽ  മകൻ അഭിജിത്ത്  (28) എന്നയാളെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്നലെ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. ഇയാൾ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.

 

തുടർന്ന് പ്രതി ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് ഇപ്പോൾ പോലീസിന്റെ പിടിയിലാവുന്നത്. മരങ്ങാട്ട് പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ അജേഷ് കുമാർ എ, സി.പി.ഓ മാരായ സുഭാഷ്, ശ്യാംകുമാർ, സുധീഷ്, സജിസദാനന്ദൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top