കൊട്ടിയൂര്‍ പീഡനകേസില്‍ ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ തോമസ്‌ തേരകം കീഴടങ്ങി; കേസില്‍ പ്രതിയായ രണ്ട് കന്യാസ്ത്രീമാരും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായി

പേരാവൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ റോബിന് എല്ലാ സഹായങ്ങളും തന്റെ അധികാരം ഉപയോഗിച്ച് ചെയ്തു കൊടുത്ത തോമസ് തേരകം പോലീസിന് കീഴടങ്ങി. കേസില്‍ പ്രതിയായ രണ്ട് കന്യാസ്ത്രീമാര്‍ക്ക് ഒപ്പമാണ് വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷനായ തോമസി തേരകം കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുര്‍ സിഐ സുനില്‍ കുമാറിന്റെ മുന്നിലാണ് മൂവരും രാവിലെ ആറരയോടെ ഹാജരായത്.

ഫാ. തോമസ് തേരകം ഉള്‍പ്പെടെ നാലു പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഫാ. തോമസ് തേരകത്തിനു പുറമേ സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ എന്നിവരോടാണ് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിശുക്ഷേമസമിതി അംഗമായിരുന്നു ശിശുരോഗവിദഗ്ധയായ സിസ്റ്റര്‍ ബെറ്റി ജോസ്. വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് സിസ്റ്റര്‍ ഒഫീലിയ. ഇവിടത്തെ സഹായിയാണ് തങ്കമ്മ. കുഞ്ഞിനെ കൊണ്ടുവന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും അധികാര സ്ഥാനങ്ങള്‍ ഉപയോഗിച്ച് വഴിവിട്ട സഹായം റോബിന് നല്‍കി എന്നുമാണ് ഇവരുടെ പേരിലുള്ള കുറ്റാരോപണം.

Top