ഡ്രൈഡേ യിൽ ബൈക്കിൽ കറങ്ങി നടന്ന അനധികൃതമദ്യ വില്പന : 30 കുപ്പി വിദേശമദ്യവുമായി മറ്റക്കര സ്വദേശി എക്സൈസ് പിടിയിൽ

 

കോട്ടയം : മഹാത്മാഗാന്ധിജിയുടെ സമാധി ദിനത്തോടനുബന്ധിച്ചുള്ള മദ്യ വില്പന നിരോധന ദിനത്തിൽ ബൈക്കിൽ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തിവന്നിരുന്ന മറ്റക്കര സ്വദേശി എക്സൈസ് പിടിയിലായി. കോട്ടയം അകലക്കുന്നം മറ്റക്കര മുരിപ്പാറ മത്തായി മകൻ എം എം ജോസഫിനെയാണ് പാമ്പാടി റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാളുടെ പക്കൽ നിന്നും 30കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം കടത്താൻഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. റെയ്‌ഡിൽ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ പി ബി ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എച്ച് ഷെഫീഖ്, അഖിൽ എസ് ശേഖർ, വനിത സിവിൽ എക്സൈസ് ഓഫീസർ സിനി ജോൺ, എക്സൈസ് ഡ്രൈവർ സോജി തുടങ്ങിയവർ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top