തനിയെ നീങ്ങുന്ന കാര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി കോഴിക്കോട് രജിസ്‌ട്രേഷന്‍ കാര്‍

വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ റോഡിലേക്കിറങ്ങിയാലോ?. തനിയെ നീങ്ങുന്ന കാറുകള്‍ സിനിമകളില്‍ നാം ഏറെ കണ്ടിട്ടുണ്ട് എന്നാല്‍ നമ്മുടെ കോഴിക്കോട് രജിസ്‌ട്രേഷനുള്ള കാറിന്റെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വീട്ടില്‍ നിന്ന് റോഡിലേക്കും തിരിച്ച് വീട്ടിലേക്കും കയറുകയും ഇറങ്ങുകയും ചെയ്യുന്ന വീഡിയോ കണ്ടവരെല്ലാം ഞെട്ടി. ഭാഗ്യം എന്നത് ഈ കാറിന്റെയും വീട്ടുകാരുടെയും കൂടെയാണെന്നും വേണമെങ്കില്‍ പറയാം. തിരക്കുള്ള റോഡിലേയ്ക്കാണ് വാഹനം ഉരുളുന്നതെങ്കിലും ഭാഗ്യവശാല്‍ അപകടമൊന്നും സംഭവിക്കുന്നില്ല. മൂന്നു തവണ റോഡിനു കുറുകെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചതിന് ശേഷമാണ് കാര്‍ നില്‍ക്കുന്നത്. കാറ് ഉരുണ്ട് റോഡിലേക്ക് പോകുന്നതിന് തൊട്ട് മു്മ്പ് ഒരു ബസും കടന്നു പോകുന്നുണ്ട്. ശ്വാസമടക്കിപ്പിടിച്ചേ വീഡിയോ കാണാനാവൂ. ഇപ്പോള്‍ മുട്ടും തട്ടും എന്നൊക്കെ വിചാരിച്ചാലും കാറ് തനിയെ നീങ്ങാനും വിരുതനാണെന്ന് തെളിയിക്കുകയാണ്. വഴിയില്‍ നിന്ന് ഒരാള്‍ എത്തി കല്ലുവെച്ച് കാറ് നീങ്ങുന്നത് നിര്‍ത്തി. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചോണ്ടു വരികയായിരുന്നു. ഹാന്‍ഡ് ബ്രേക്ക് ഇട്ടില്ലെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവിച്ചേക്കാം. ന്യൂട്രലില്‍ കിടക്കുന്ന വാഹനം ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതുകൊണ്ടാണ് പുറകോട്ട് ഉരുണ്ടത്. വീടിനുമുന്നിലെ റോഡില്‍ ചെറിയൊരു ഇറക്കമുണ്ടായിരുന്നതുകൊണ്ട് മുന്നോട്ടും വന്നു. വാഹനം പാര്‍ക്ക് ചെയ്തിരുന്ന വീടിന്റെ സിസിടിവി കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

Top