കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി റേഡിയോ നല്‍കി ഒരു പഞ്ചായത്ത്. മൂന്നുറിലധികം പേര്‍ക്കാണ് പഞ്ചായത്ത് റേഡിയോ നല്‍കുക. കോഴിക്കോട് ഉണ്ണിക്കുളം പഞ്ചായത്താണ് നാദസാന്ത്വനം പദ്ധതി വഴിയാണ് റേഡിയോ നല്‍കുക. വിജ്ഞാനവും വിനോദവും കിടപ്പുരോഗികള്‍ക്ക് നിഷേധിക്കാതിരിക്കുക എന്നര്‍ത്ഥത്തിലാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കിയത്. കിടക്കുന്നിടത്ത് നിന്ന് മാറാന്‍ കഴിയാത്തവര്‍ക്ക് മുറി ഒരു തടവറയാക്കാതിരിക്കുക എന്ന ഉദ്യേശം കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിന് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് പറഞ്ഞു. രണ്ട് ലക്ഷത്തിലധികം രൂപയാണ് ഉണ്ണികുളം നാദസാന്ത്വനത്തിനായി മാറ്റിവെച്ചത്. കിടപ്പ് രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസ പദ്ധതികള്‍ പൊതു ജന പങ്കാളിത്തത്തോടെ നടപ്പാക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്.


