കെപിസിസി സെക്രട്ടറിയുടെ വാഹനത്തില്‍ നിന്നു കഞ്ചാവ് പിടിച്ചു; മന്ത്രി ഇടപെട്ട് കേസ് ഒതുക്കി;വിവാദം ഗ്രൂപ്പ് യുദ്ധത്തിന്റെ പേരിലെന്ന് ആരോപണം

ഇടുക്കി: കോട്ടയത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ കാറില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം അട്ടിമറിച്ചതായി സൂചന. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് കടത്തുകയായിരുന്ന കാറ് രഹസ്യ വിവരത്തെ തുടര്‍ന്നാണ് കരിമണല്‍ പോലീസ് പിടികൂടിയത്.

ഒരു കിലോയിലധികം കഞ്ചാവ് ഈ വാഹനത്തിലുണ്ടിയിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാവാണെന്ന് അറിഞ്ഞതോടെ പോലീസും അറസ്റ്റ് ചെയ്യാന്‍ ഭയക്കുകയായിരുന്നു. പിന്നീട് വാഹനമുള്‍പ്പെടെ കസ്റ്റഡിയിലെടുത്തെങ്കിലും കോട്ടയത്തെ മന്ത്രിയുടെ ഇടപെടലില്‍ കോണ്‍ഗ്രസ് നേതാവിനെ വിട്ടയക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന.രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇടുക്കി ജില്ലയില്‍ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കെപിസിസി സെക്രട്ടറിയുടെ വാഹനത്തില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചതായി സൂചന ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കിയിലേയ്ക്കു വരുന്നതിനിടെ നേതാവിന്റെ വാഹനം പരിശോധിച്ച പൊലീസ് സംഘത്തിനു കാറിന്റെ ഡിക്കിയില്‍ നിന്നും ഒരു കിലോ കഞ്ചാവ് ലഭിച്ചത്.കെപിസിസി സെക്രട്ടറിയും മുന്‍പ് വധശ്രമക്കേസുകളിലടക്കം പ്രതിയായ നേതാവാണ് ഇപ്പോള്‍ കഞ്ചാവ് കടത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top