ഇഎംഎസ് ജാതിവാദിയായ നമ്പൂതിരി; ടിവി തോമസിന് കള്ളും പെണ്ണും ബലഹീനത; ഉറങ്ങിക്കിടന്ന നായനാരെ വിളിച്ച് മുഖ്യമന്ത്രിയാക്കി; തുറന്നടിച്ച് ഗൗരിയമ്മ

ഇ.എം.എസ് തനി നമ്പൂതിരിയും ജാതിവാദിയും താഴ്ന്ന ജാതിക്കാരോട് പുച്ഛവും ഉള്ളയാളായിരുന്നു എന്ന് ഗൗരി അമ്മ. ഒരാള്‍ കള്ളനാണെന്നു അറിയാമെങ്കില്‍ നമ്മള്‍ അയാള്‍ക്ക് റീത്ത് വയ്ക്കാന്‍ പോകുമോ ? അതുകൊണ്ടാണ് ഇ എം എസ് മരിച്ചപ്പോള്‍ താന്‍ റീത്ത് വയ്ക്കാതിരുന്നത് എന്ന് ഗൗരി അമ്മ തുറന്നടിച്ചു. തന്റെ മന്ത്രിസ്ഥാനം രാജിവെപ്പിച്ചതിന് പിന്നിലും ഇ എം എസ് ആയിരുന്നു എന്നും ഗൗരി ‘അമ്മ ആരോപിക്കുന്നു

ഇഎംഎസ് നമ്പൂതിരിപ്പാട് കള്ളനും കീഴ്ജാതിക്കാരോട് അവജ്ഞ കാണിച്ചിരുന്ന നമ്പൂതിരിയുമായിരുന്നു എന്ന് കെആര്‍ ഗൗരിയമ്മ. താന്‍ മുഖ്യമന്ത്രിയാകുന്നത് തടഞ്ഞത് ഇഎംഎസ് ആണെന്നും അധികാരത്തില്‍ മേല്‍ജാതിക്കാര്‍ മാത്രമേ വരാന്‍ പാടുള്ളൂ എന്ന് ഇഎംഎസ് കരുതിയിരുന്നതായും ഗൗരിയമ്മ പറഞ്ഞു. അതുകൊണ്ടാണ് ഉറങ്ങിക്കിടന്ന നായനാരെ വിളിച്ച് മുഖ്യമന്ത്രിയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയാളെ ഞാന്‍ ഭരണകാര്യങ്ങളില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. അയാള്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. നായനാര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവില്ലായിരുന്നു. ഫയല്‍ നോക്കാനറിയില്ല. പ്രൈവറ്റ് സെക്രട്ടറിയാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. പ്രൈവറ്റ് സെക്രട്ടറി പറയുന്നിടത്ത് ഒപ്പിടുന്നതായിരുന്നു നായനാരുടെ പണി. ന്യൂസ് 18 കേരളത്തിന്റെ അന്ന് ഞാന്‍ എന്ന അഭിമുഖ പരിപാടിയിലാണ് ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്.

1957ല്‍ മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് ടിവി തോമസാണ്. എന്നാല്‍ ടിവി തോമസിന്റെ വഴി വിട്ട ജീവിതമാണ് അതിന് തടസമായതെന്നും ഇല്ലെങ്കില്‍ ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാടിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി ആക്കില്ലായിരുന്നു. ടിവി തോമസിന് രണ്ട് ബലഹീനതകളുണ്ടായിരുന്നു – കള്ളുകുടിയും പെണ്ണും. ഇഎംഎസ് കള്ളനായിരുന്നു. അയാളെക്കുറിച്ച് എനിക്ക് ഒരു മതിപ്പുമില്ല. അതുകൊണ്ടാണ് മരിച്ചപ്പോള്‍ കാണാന്‍ പോയെങ്കിലും ഞാന്‍ റീത്ത് വയ്ക്കാതിരുന്നത്. ഇഎംഎസിന്റെ മൂത്ത മകള്‍ മാലതിയുടെ മകളുടെ ഭര്‍ത്താവിന്റെ തട്ടിപ്പ് മറയ്ക്കാനാണ് തന്റെ പേരില്‍ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചതെന്നും ഗൗരിയമ്മ ആരോപിച്ചു.

Top