ബെംഗളൂരുവില്‍ കെ സുരേന്ദ്രന്‍ ഒമ്പതര കോടിക്ക് ഹോട്ടല്‍ വാങ്ങി!!!

ബിജെപി നേതാക്കള്‍ക്കെതിരെ കോഴ ആരോപണങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ചില ബിജെപി നേതാക്കളുടെ അനധികൃത സ്വത്ത് സംബന്ധിച്ചും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ ബിജെപി സംസ്ഥന സെക്രട്ടറി കെ സുരേന്ദ്രന്‍റെ പേരും ഉണ്ട്.

എന്നാല്‍ പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ട് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ ഒരു പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറാനുള്ള കാരണത്തെ കുറിച്ചാണ് സുരേന്ദ്രന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ പോസ്റ്റ് വേറെ അതിന് താഴെ വരുന്ന കമന്‍റ്കള്‍ വേറെ എന്ന രീതിയാണ് ഇപ്പോള്‍. കെ സുരേന്ദ്രന്‍ ഒമ്പതര കോടി രൂപ കൊടുത്ത് ബെംഗളൂരിവില്‍ ഹോട്ടല്‍ വാങ്ങി എന്നൊക്കെയാണ് പോസ്റ്റിന് താഴെ വരുന്ന ആക്ഷേപം.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടലും ഗവര്‍ണര്‍ വിളിച്ചുവരുത്തിയതിലുമൊക്കെയുള്ള ജാള്യതയാണ് പിണറായി വിജയനെ പ്രകോപിതനാക്കാനുള്ള കാരണം എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. അതുപോലെ തന്നെ ഉള്ളിലുള്ള കുറ്റബോധവും ആത്മവിശ്വാസക്കുറവും ഉണ്ടത്രെ.

കെ സുരേന്ദ്രന്‍ ബെംഗളൂരുവില്‍ 9കോടിയുടെ ഹോട്ടല്‍ വാങ്ങി എന്ന് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഒരു വാര്‍ത്തയും വന്നിരുന്നു. അതിന്റെ പേരിലാണ് ഇപ്പോള്‍ സുരേന്ദ്രന് പൊങ്കാല. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിനടുത്താണ് ഈ പറയുന്ന ശിവാസ് ഗേറ്റ് വേ എന്ന ഹോട്ടല്‍.

താനും ആഭ്യന്തര വകുപ്പും തികഞ്ഞ പരാജയം ആണ് എന്ന് ഏറ്റവും ബോധ്യമുള്ളത് പിണറായി വിജയന് തന്നെ ആണെന്നും കെ സുരേന്ദ്രന്‍ പറയുന്നുണ്ട്. ബിജെപി ഉന്നയിക്കുന്ന വസ്തുതകള്‍ക്ക് ബലം ലഭിക്കുന്നു എന്നത് പിണറായി വിജയനെ അങ്ങേയറ്റം അസ്വസ്ഥനാക്കുന്നു എന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.

കെ സുരേന്ദ്രനെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് തെളിവ് ഹാജരാക്കാനുള്ള ഉത്തരവാദിത്തവും ഉണ്ട്. എന്നാല്‍ അത്തരം തെളിവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

ബെംഗളൂരുവിലെ ഹോട്ടല്‍ ബിസിനസ് ഒക്കെ എങ്ങനെയുണ്ട് എന്നാണ് പലരുടേയും ചോദ്യം. ഇതിനുള്ള പൈസ എങ്ങനെ ഉണ്ടാക്കി എന്ന് ചോദിക്കുന്നവരും ഉണ്ട്. എങ്ങനെയാണ് ബെംഗളൂരുവില്‍ ഹോട്ടലൊക്കെ വാങ്ങിയത് എന്നാണ് ചിലരുടെ ചോദ്യം. ഉള്ളിക്കച്ചവടം നടത്തിയാണോ പണം ഉണ്ടാക്കിയത് എന്നാണ് പരിഹാസം.

കെ സുരേന്ദ്രനെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് തെളിവ് ഹാജരാക്കാനുള്ള ഉത്തരവാദിത്തവും ഉണ്ട്. എന്നാല്‍ അത്തരം തെളിവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

Top