അനുഗ്രഹം തേടി കുമ്മനം ശബരിമലയിലേക്ക്

മുന്‍ മിസോറാം ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍ ശബരിമല സന്ദര്‍ശനത്തിന് പുറപ്പെട്ടു. പുലര്‍ച്ചെ ആറിന് തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാണ് കുമ്മനം ശബരിമലയിലേക്ക് തിരിച്ചത്.ശബരിമല തന്ത്രി മോഹനരുടെ അമ്മയും മഹേശ്വരരുടെ ഭാര്യയുമായ ദേവകി അന്തര്‍ജ്ജനം കുമ്മനത്തിന് കെട്ട് നിറച്ച് നല്‍കി. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.ശബരിമല കര്‍മസമിതി ദേശീയ ഉപാധ്യക്ഷന്‍ ടി.പി.സെന്‍കുമാര്‍, സംവിധായകന്‍ വിജി തമ്പി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്തു. പന്തളം കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാകും അദ്ദേഹം സന്നിധാനത്ത് എത്തുക.

Latest
Widgets Magazine