കുണ്ടറയില്‍ യുവാവ് തൂങ്ങി മരിച്ച സംഭവം കൊലപാതകം; ഭാര്യ അറസ്റ്റില്‍

കൊല്ലം: കുണ്ടറയില്‍ രണ്ടുമാസം മുന്‍പ് മുപ്പത്തിയാറുകാരന്‍ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച ഷാജിയുടെ ഭാര്യ ആശയെ അറസ്റ്റു ചെയ്തു.

കുണ്ടറയില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കേസും പുനഃരന്വേഷണത്തിനെത്തിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള സിഐയും എസ്‌ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചിരുന്നത്. കഴുത്തുഞെരിച്ചതിനെ തുടര്‍ന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതേക്കുറിച്ച അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top