കുട്ടനാട്ടില്‍ തോമസ് കെ. തോമസ് എന്‍.സി.പി സ്ഥാനാര്‍ഥി.കുട്ടനാട് സീറ്റ്‌ വിട്ടുകൊടുക്കില്ലെന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ തോമസ് കെ. തോമസാണ് എന്‍.സി.പി സ്ഥാനാര്‍ഥിയെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ . തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു ആശയക്കുഴപ്പവും എന്‍.സി.പിയില്‍ ഇല്ലെന്നും നേതാക്കളായ എ.കെ ശശീന്ദ്രനും മാണി സി കാപ്പനും അറിയിച്ചു. എല്‍.ഡി.എഫിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. അതാണ് ഇടത് മുന്നണിയിലെ കീഴ്വഴക്കമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥി ഉണ്ടാകുന്നതാണ് നല്ലത്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ് സ്ഥാനാര്‍ഥി ആകണമെന്ന പൊതു ധാരണ എന്‍.സി.പിയിലുണ്ടെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കുട്ടനാട് സീറ്റില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്നും സീറ്റ് വിട്ടു കൊടുക്കില്ലെന്നും വ്യക്തമാക്കി പി.ജെ ജോസഫ്. കുട്ടനാട് സീറ്റ് സംബന്ധിച്ച്‌ യു.ഡി.എഫില്‍ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ വിധി അവസാന വാക്കല്ല. വിധി കോടതി സ്‌റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

എന്‍.സി.പി നേതൃത്വം ആവശ്യപ്പെട്ടാല്‍ കുട്ടനാട്ടില്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. സി.പി.എമ്മിന്റെ പൂര്‍ണപിന്തുണ തനിക്കുണ്ട്. കുടുംബത്തിന്റെ താത്പര്യം നേരത്തെതന്നെ എന്‍.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും തോമസ് കെ തോമസ് പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം പുതിയ തലത്തിലെത്തിയതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം അവകാശപ്പെട്ടത് യു.ഡി.എഫില്‍ പ്രശ്‌നപരിഹാരം കൂടുതല്‍ സങ്കീര്‍ണമാക്കും. മുന്നണിയിലേക്ക് മടങ്ങിവരുന്ന സാഹചര്യമുണ്ടായാല്‍ ജോസ് വിഭാഗവും കുട്ടനാടിനായി അവകാശവാദം ഉന്നയിക്കും.

Top