കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ ഉള്‍പെടെ 15 പേര്‍ മരിച്ചു.ഒരാൾ കണ്ണൂർ സ്വദേശി സനീഷ് മാത്യു

മാസക്റ്റ് :കുവൈത്തില്‍ തൊഴിലാളി ബസുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ ഉള്‍പെടെ 15 പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണൻ, കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി കണ്ണൂർ ശ്രീകണ്ഠപുരം ലിസി ഗിരി ( പന്ന്യയാൽ ) സ്വദേശി സനീഷ് മാത്യു പുറത്തേൽ എന്നിവരാണ് മരിച്ച മലയാളികൾ. ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. രാധാകൃ‍ഷണന്‍ മെക്കാനിക്‌ ആയും സനീഷ് വെൽഡർ ആയും ജോലി ചെയ്തുവരികയായിരുന്നു. വടക്കന്‍ കുവൈത്തിലെ കബദിലായിരുന്നു അപകടം. പരുക്കേറ്റവരെ കെ.ഒ.സി, സബാഹ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top