ഓറഞ്ച് ജ്യൂസില്‍ മൂത്രമൊഴിച്ച് നല്‍കിയ വേലക്കാരി ഒളിക്യാമറയില്‍ കുടുങ്ങി; കൊടും ചതി ചെയ്തത് പകതീര്‍ക്കാന്‍

ദുബായ്: ബോസിനോട് ദേഷ്യം തീര്‍ക്കാന്‍ ജ്യൂസില്‍ മൂത്രമൊഴിച്ചു നല്‍കിയ വേലക്കാരി ഒളിക്യാറയില്‍ കുടുങ്ങി. വീട്ടുടമയ്ക്ക് നല്‍കാനുള്ള ഓറഞ്ച് ജ്യൂസില്‍ മൂത്രമൊഴിക്കുന്ന വേലക്കാരിയുടെ ദൃശ്യങ്ങള്‍ പുറത്തായി.

കുവൈറ്റിലെ ഒരു വീട്ടില്‍ ജോലി ചെയ്യുന്ന യുവതിയാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കാനുള്ള ജ്യൂസില്‍ മൂത്രം കലര്‍ത്തിയത്. പ്രഭാത ഭക്ഷണത്തിനൊപ്പം വീട്ടുകാര്‍ക്ക് നല്‍കാനുള്ള ഓറഞ്ച് ജ്യൂസില്‍ കലര്‍ത്താനായി യുവതി സ്വന്തം മൂത്രം ശേഖരിക്കുന്നതും അത് ജ്യൂസില്‍ ഒഴിക്കുന്നതും ഒളിക്യാമറയില്‍ കുടുങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഭാവവ്യത്യാസവുമില്ലാതൊണ് യുവതി തന്റെ മൂത്രം ജ്യുസില്‍ കലര്‍ത്തുന്നത്. പതിവായി കഴിച്ചിരുന്ന ജ്യൂസിന് രുചി വ്യത്യാസം തോന്നിയതിനെ തുടര്‍ന്നാണ് വീട്ടുടമസ്ഥന്‍ ഒളിക്യാമറ വച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത ദൃശ്യമാണ് ക്യാമറയില്‍ നിന്നും ലഭിച്ചത്. ലൈവ്‌ലീക്ക് എന്ന വെബ്‌സൈറ്റിലൂടെയാണ് വീഡിയോ പുറത്തു വന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിക്കഴിഞ്ഞു.

https://youtu.be/RogMWKshofc

Top