വിവാഹം നടക്കാനായി മന്ത്രവാദം; യുവതിയ്ക്ക് പൊള്ളലേറ്റു; മന്ത്രവാദിനി അറസ്റ്റില്‍

കോഴിക്കോട്: മന്ത്രവാദത്തിനിടയില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍. വിവാഹം നടക്കാനായി പരിഹാര മന്ത്രം വീട്ടില്‍ ചെയ്യുമ്പോഴായിരുന്നു അപകടം. മന്ത്രവാദിനി നജ് മക്കെതിരെ നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. മന്ത്രവാദം ചെയ്യുമ്പോള്‍ ഹോമകുണ്ഠത്തിലേക്ക് പെട്രോളൊഴിച്ചപ്പോഴാണ് തീ ആളിപ്പടര്‍ന്നത്. സമീപത്തുണ്ടായിരുന്ന ഷെമീനയുടെ വസ്ത്രത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു.വിവാഹം വൈകുന്നതിനെ തുടര്‍ന്ന് മന്ത്രവാദം നടത്താന്‍ തീരുമാനിച്ച് മന്ത്രവാദിനിയെ എത്തിച്ചത്.പുറമേരിയിലെ യുവതിയുടെ വീട്ടില്‍ വെച്ചാണ് മന്ത്രവാദം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top