തിരുവനന്തപുരം: ഈ വർഷം നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 110 സീറ്റിലധികം നേടി തുടർഭരണം നേടുമെന്ന് വിലയിരുത്തൽ .കോൺഗ്രസിന്റ കുത്തക സീറ്റുകളിൽ എല്ലാം ഇടതു തേരോട്ടമായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നടത്തിയത് .അതിനാൽ തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വാൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണു ഇടതുമുന്നണി കണക്കുകൂട്ടൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ വരെ അട്ടിമറി വിജയമാണ് എൽഡിഎഫ് നേടിയത്. ഉമ്മൻ ചാണ്ടി ഇഫക്ടിൽ വിജയിച്ച് കയറാമെന്ന കോൺഗ്രസ് പ്രതീക്ഷകൾ അസ്ഥാനത്താക്കി വൻ വിജയമായിരുന്നു എൽഡിഎഫ് ഇവിടെ നേടിയത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് ഉള്‍പ്പെടെ 99 നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണി മുന്നിലെത്തിയെന്ന് സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍നിന്ന് ശക്‌തമായി തിരിച്ചുവരാനായിട്ടുണ്ടെന്ന് ഇന്നലെ വിവിധ ജില്ലകളിലെ ഫലത്തിന്റെ പ്രാഥമികപരിശോധനയ്‌ക്കു ശേഷം സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്നലെയും ഇന്നും ചേരുന്ന സംസ്‌ഥാനകമ്മിറ്റി യോഗം ജില്ലാകമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഈ കണക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍കൂടി പരിശോധിച്ച ശേഷമാകും പാര്‍ട്ടി അന്തിമ നിഗമനത്തിലെത്തുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിന്റെ കാര്യത്തിലും വലിയ തിരിച്ചുവരവ് സാധിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് നില 35.5 ശതമാനത്തിലേക്ക് താഴ്‌ന്നിരുന്നുവെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വോട്ട് നില 42 ശതമാനത്തിന് മുകളിലേക്കുയര്‍ന്നു. യു.ഡി.എഫിന്റെ വോട്ടിങ് ശതമാനത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇടിവുണ്ടായി. 38 ശതമാനം വോട്ടേ യു.ഡി.എഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടാനായുള്ളൂ എന്നാണ് സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. ബി.ജെ.പി വോട്ട്‌നിലയിലും വലിയ വര്‍ധനയുണ്ടായിട്ടില്ല. 15 ശതമാനത്തിന് അല്‍പം മുകളിലേ അവര്‍ക്ക് ലഭിച്ചിട്ടുള്ളൂ.
അപ്രതീക്ഷിതമായി തിരിച്ചടിയുണ്ടായ പ്രദേശങ്ങളിലെ സ്‌ഥിതി പ്രത്യേകം പരിശോധിക്കും. പരമ്പരാഗതമായി ഇടത് മേല്‍ക്കൈ പ്രകടമാകുന്ന ആറ്റിങ്ങല്‍, വര്‍ക്കല, പന്തളം, പാലക്കാടിന്റെയും തൃശൂരിന്റെയും ചില പോക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി. മുന്നേറ്റമുണ്ടാക്കിയതും എല്‍.ഡി.എഫ്. പിന്നാക്കം പോകാനിടയായതും പ്രത്യേകം പരിശോധിക്കും. സര്‍ക്കാരിനെതിരേ ഉയര്‍ത്തിയ ആക്ഷേപങ്ങളെ ജനങ്ങള്‍ തള്ളിയെന്നും സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പരിപാടികള്‍ ജനം അംഗീകരിച്ചെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ജോസ് കെ. മാണിയുടെ സാന്നിദ്ധ്യം മുന്നണിക്ക് ഗുണം ചെയ്‌തെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി.