ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി കേരള എൻ. ജി.ഒ അസോസിയേഷൻ

കോട്ടയം: ലീവ് സറണ്ടർ, ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകുല്യങ്ങൾ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ. ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി പ്രതിഷേധ സമ്മേളനം ജോസഫ് വാഴയ്ക്കൻ എക്‌സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു , ജില്ലാ സെക്രട്ടറി വി.പി ബോബിൻ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം. ഫ്രാൻസിസ് , അഷറഫ് ഇരിവേരി , അഷറഫ് പറപ്പള്ളി , സോജോ തോമസ് ,റോജൻ മാത്യു , ജീ. ആർ സന്തോഷ് കുമാർ , പി.സി മാത്യു , സെലസ്റ്റിൻ സേവ്യാർ, കെ.സി ആർ തമ്പി , ത്രേസ്യാമ്മ മാത്യു , ജോഷി മാത്യു , അനുപ് പ്രാപ്പുഴ , എ .ജി പോൾ , ബിജു ആർ , റോബി ജെ , അജേഷ് പി.വി എന്നിവർ സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top