പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ചാല്‍ ഉത്തരവാദിത്തം തനിക്കെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഇടതുപക്ഷത്തിനെതിരെയും ബിജെപിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഭരണം ലഭിച്ചാല്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമാണെന്നും അദ്ദേഹം.
എല്‍ഡിഎഫ് വന്നാല്‍ ആര്‍ക്കാണ് നേട്ടമുണ്ടാവുകയെന്ന് ജനങ്ങള്‍ക്ക് മനസിലായെന്ന് ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പില്‍ മദ്യനയം ചര്‍ച്ചയാകുമെന്നും വീട്ടുമ്മമാര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ. കെ രമയ്ക്കെതിരായ ആക്രമണത്തെ കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു.
ബിജെപിയാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ എതിരാളിയെന്ന് ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എതിര്‍ക്കപ്പെടേണ്ടത് ബിജെപിയാണെന്നും ഉമ്മന്‍ചാണ്ടിഅതേസമയം സംസ്ഥാനത്ത് ഇടതു തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും ഭരണത്തുടര്‍ച്ചയെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം വിഡ്ഢിത്തമാണെന്നും വിഎസ്.


