തൃശൂര്‍: തിരഞ്ഞെടുപ്പിന് നാട്ടിലെത്തിയ ബിജെപി പ്രവര്‍ത്തകന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ ഇന്നലെ ആഹഌദ പ്രകടനത്തിനിടെയുണ്ടായ ബിജെപി സിപിഎം സംഘര്‍ഷത്തിലാണ്
എടവിലങ്ങ് കഞ്ഞയിനി വല്ലത്ത് പ്രമോദ് (38) ന് പരിക്കേറ്റത്. തലയ്ക്ക് ഇഷ്ടിക കൊണ്ട് അടിയേറ്റ പ്രമോദിനെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഗള്‍ഫില്‍ ജോലിചെയ്യുന്ന പ്രമോദ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി ഒരാഴ്ച്ചത്തെ ലീവിനെത്തിയതായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ തൃശൂര്‍ ജില്ലയില്‍ ബിജെപി ഹര്‍ത്താലിനാന് ആഹ്വാനം ചെയ്തു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന കൊടുങ്ങല്ലൂരില്‍ കനത്ത പോലീസ് സനാഹമാണ് ഏര്‍പ്പെടുത്തിയട്ടുള്ളത്.


