ലൈഫ് മിഷൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ..

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.  ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രിംകോടതിയിൽ അപ്പീൽ നൽകി. എഫ്‌സിആർഎ നിയമം സംസ്ഥാന സർക്കാരിനോ അവരുടെ സ്ഥാപനങ്ങൾക്കോ ബാധകമല്ലെന്ന് സർക്കാർ വാദിക്കുന്നു. ക്രിമിനൽ പെറ്റീഷനിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയില്ലെന്ന് സർക്കാരിന് നിയമോപദേശം കിട്ടിയതോടെയാണ് മേൽ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത് .

വിദേശ സംഭാവന നിയന്ത്രണ നിയമം ലൈഫ് മിഷന് ബാധകമാകുമോ എന്ന നിയമ പ്രശ്‌നത്തിൽ തീർപ്പുണ്ടാക്കാതെയാണ് സി.ബി.ഐ അന്വേഷണം ഹൈക്കോടതി അനുവദിച്ചതെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും കരാർ കമ്പനി ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികൾ ജസ്റ്റിസ് പി സോമരാജൻ ഇന്നലെ തള്ളിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top